കാഞ്ഞിരപ്പള്ളി: കേന്ദ്ര സര്‍ക്കാര്‍  വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സില ണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചത്  കേറ്ററിങ്ങ് , ഹോട്ടല്‍ തുടങ്ങി ഭക്ഷണ വിതരണമേ ഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ആള്‍ കേരള കേറ്ററിംങ്  അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  ക്രൂഡോയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ ആഗോള വിപണി യില്‍ ലഭ്യമാകുമ്പോഴും എണ്ണകമ്പനികള്‍  ജനങ്ങളെ കൊള്ളടിക്കുകയാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സഹായം ചെയ്ത് കൊടുക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

പാചകവാതക വിലവര്‍ദ്ധനവും ജി.എസ്.ടി  ഏര്‍പ്പെടുത്തിയതും മൂലം ഉണ്ടായ തിരിച്ചടിയും ഭക്ഷ്യവിതരണ മേഖലയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ഈ മേഖലയെ അടിയറവെയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ നയ സമീപനങ്ങള്‍ക്കെതിരെ എ.കെ.സി.എ യുടെ നേതൃത്വ ത്തില്‍ സംസ്ഥാന വ്യാപകമാ യി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച (10-11) പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും. 100 കണക്കിന് പ്രവര്‍ത്തകര്‍ പോസ്റ്റോഫീസിനു മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധിക്കും.

ഈ സമരപരിപാടികള്‍ക്ക് എ.കെ.സി.എ  സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് , ജില്ലാ പ്രസിഡന്റ സജി ജേക്കബ് , സംസ്ഥാന രക്ഷാധികാരി ഏലീയാസ്‌കു ട്ടി എന്നിവര്‍  നേതൃത്വം നല്‍കും. കേറ്ററിംങ് മേഖല  നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാ ണ് മാലിന്യ സംസ്‌കാരണം. ഓരോ പ്രദേശത്തെയും പഞ്ചായത്തുകള്‍ ഹാളുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നുെങ്കിലും ലെസന്‍സ് വ്യവസ്ഥകളില്‍ പാലിക്കേണ്ട നിയമങ്ങ ള്‍ പലിക്കുന്നുണ്ടോയെന്ന്  യാതൊരു പരിശോധനയും  ഹെല്‍ത്ത്/പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സജി ജേക്കബ്, റെജി എബ്രാഹം, തോമസ്‌കുട്ടി, റോയി, ജോര്‍ജ്ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.