എരുമേലി : മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ വരവേല്‍ക്കാ ന്‍ ഒരുങ്ങുകയാണ് എരുമേലി ടൗണും പരിസരങ്ങളും. കൊച്ചമ്പല വും വലിയമ്പലവും പെയിന്റ്റ് ചെയ്ത് മനോഹരമാക്കി കൊണ്ടി രിക്കുന്നു. കഥാകൃത്തും സ്വാമി നിത്യചൈതന്യയതിയുടെ സഹയി യുമായിരുന്ന സന്തോഷ് ചുണ്ടില്ലാമറ്റം ഉള്‍പ്പടെയുളള കലാകാരന്‍ മാരാണ് വര്‍ഷങ്ങളായി ക്ഷേത്രങ്ങളിലെ ശില്‍പങ്ങള്‍ക്ക് ഛായം പ കരുന്നത്. തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി ഒരു കോടി രൂപ ചെലവിട്ടാണ് ഇത്തവണ ക്രമീകരണങ്ങളൊരുക്കുന്നതെന്ന് ദേവ സ്വം ബോര്‍ഡ് പ്രസിഡന്റ്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് വേണ്ടി പരമ്പരാഗത കാനനപാതയില്‍ ഓക്‌ സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ 2.87 ലക്ഷം രൂപ ചെലവിടും.

എരുമേലിയില്‍ പോലിസ് എയ്ഡ് പോസ്റ്റില്‍ വിശ്രമ കേന്ദ്രത്തിന് പണികള്‍ ആരംഭിച്ചു. ഇതിന് 2.92 ലക്ഷമാണ് ചെലവിടുന്നത്. കാളകെട്ടി വരെയുളള കാനനപാതയില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ 2.10 ലക്ഷം ചെലവിട്ട് ഷെഡുകള്‍ നിര്‍മിക്കും. എരുമേലിയില്‍ ദേ വസ്വം ശൗചാലയങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് ട്രീറ്റ്‌മെന്റ്റ് പ്ലാന്റ്റുകളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. വലിയ ഗ്രൗണ്ടിലെ പ്ലാന്റ്റിന്റ്റെ പണികള്‍ക്ക് 8.13 ലക്ഷവും പ്ലാന്റ്റ് ഓപ്പറേറ്റിങിന് 6.44 ലക്ഷവുമാണ് വിനിയോഗിക്കുക.

പഞ്ചായത്ത് ഓഫീസിനടുത്തുളള പ്ലാന്റ്റില്‍ പണികള്‍ക്ക് 11.65 ല ക്ഷവും ഓപ്പറേറ്റിങിന് ആറ് ലക്ഷവും ചെലവിടും. പാര്‍ക്കിങ് മൈതാനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്ക് 2.38 ലക്ഷവും ആലംപളളി ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ നവീകരിക്കുന്നതിന് 5.63 ലക്ഷവും ഫയര്‍ സ്റ്റേഷന്‍, വാച്ച് ടവര്‍, ക്ലോക്ക് റൂം, എന്നിവക്കുളള ഷെഡു കള്‍ നിര്‍മിക്കാന്‍ 6.43 ലക്ഷവും വിനിയോഗിക്കും.

തീര്‍ത്ഥാടന കാല സേവനത്തിനെത്തുന്ന ജീവനക്കാര്‍ക്കും ഉദ്യോഗ സ്ഥര്‍ക്കും ഭക്ഷണം നല്‍കും. ഇതിനുളള മെസിന്റ്റെ അറ്റകുറ്റപണി കള്‍ പൂര്‍ത്തിയാകാറായി. ഇതിന് 7.74 ലക്ഷമാണ് ചെലവിടുന്നത്. കൊച്ചമ്പലത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് 2.63 ലക്ഷം ചെലവിടും. പെയിന്റ്റിംഗ് ഉള്‍പ്പടെ മെയിന്റ്റനന്‍സിനും കാട് വെട്ടിത്തെളിക്ക ലിനും 5.68 ലക്ഷം ചെലവിടും. മുറികള്‍ വൃത്തിയാക്കി പെയിന്റ്റ് ചെയ്യുന്നതിന് ഒന്നര ലക്ഷവും തൊഴിലാളികള്‍ക്ക് ദിവസ വേതനം നല്‍കാന്‍ ഒരു ലക്ഷവും വിനിയോഗിക്കും. ഇതിനെല്ലാം പുറമെ 125 പേരടങ്ങുന്ന തമിഴ്‌നാട്ടുകാരായ വിശുദ്ധി സേനക്ക് വേതനം നല്‍കുന്നതും ദേവസ്വമാണ്.

കളക്ടര്‍ മുഖേനെ ആരോഗ്യ വകുപ്പിലൂടെയാണ് വേതനം വിതര ണം ചെയ്യുക. തീര്‍ത്ഥാടനകാലത്ത് ജല അഥോറിറ്റിയുടെ ജലവിത രണത്തിനും ദേവസ്വം ഫണ്ട് നല്‍കും. വലിയമ്പല കുളിക്കടവില്‍ പ്രീ ഷവര്‍ ബാത്ത് സംവിധാനത്തിന്റ്റെ പ്രവര്‍ത്തനത്തിന് 3.8 ലക്ഷമാണ് ചെലവിടുന്നത്.