മുണ്ടക്കയം:കഞ്ചാവു കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ പട്ടിയെ കൊണ്ടു കടിപ്പിച്ചകേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍.മുണ്ടക്കയം, പാറേലമ്പലത്തിനുസമീപം കല്ലുതൊട്ടിപുരയിടത്തില്‍ സാജന്‍(കൊച്ചുചെറുക്കന്‍-40)നെയാണ് കാഞ്ഞിരപ്പളളി ഡി. വൈ.എസ്.പി.മധുസുദനന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം എസ്.പി.സ്‌പെഷ്യല്‍ സ്‌ക്വാ ഡും മുണ്ടക്കയം പൊലീസും ചേര്‍ന്നു പിടികൂടിയത്.സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ദീര്‍ഘകാലമായി മേഖലയില്‍ കഞ്ചാവു കച്ചവടം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ 25ന് ഉച്ചക്ക് ഒരുമണിയോടെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ അംഗം എ.എസ്.ഐ.എ.ടി.എം.നൗഷാദിന്റെ നേതൃത്വത്തില്‍  സാജന്റെ വീട്ടിലെത്തുകയായി രുന്നു.

പൊലീസിനെ കണ്ട ഇയാള്‍ നായയെ അഴിച്ചുവിട്ട ശേഷം ഓടി രക്ഷപെട്ടു. നായയുടെ അക്രമത്തില്‍ പരിക്കേറ്റ നൗഷാദിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചി രുന്നു.ഇന്നലെ  ഉച്ചയോടെ മുണ്ടക്കയം എസ്.ഐ.കെ.ഒ.സന്തോഷ് കുമാറിന്റെ നേതൃ ത്വത്തില്‍ ഇയാളുടെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തുന്നതിനിടയില്‍ തൊട്ടടുത്ത മുറിയില്‍ ഒളിച്ചിരുന്ന നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.പന്ത്ര ണ്ടോളം കേസുകളില്‍ പ്രതിയാണന്നും മുമ്പ് ഗുണ്ടാ പട്ടികയില്‍ ഉള്‍പെട്ടിട്ടുളളയാളാ ണന്നും ഇതിന്റെ പേരില്‍ നാടുകടത്തല്‍ ശിക്ഷനടപടിക്കുവിധേയനായിട്ടുണ്ടന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY