കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സെ ന്ററിന്റെ  വാർഷിക സമ്മേളനം ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നു.പ്രാദേശിക മാധ്യമ പ്ര വർത്തകർ നേരിടുന്ന വെല്ലുവിളികൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്ര മിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പി.സി ജോർജ് എംഎൽഎ പറ ഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർ ജോലിക്കിടയിൽ നേരിടുന്ന വെല്ലുവിളികൾ ഏറെയാണന്നും പി.സി ജോർജ് പറഞ്ഞു.  സർക്കാരിന്റെ യാതൊരു ആനുകൂല്യവും അവകാശങ്ങളും ലഭിക്കാത്തവരാണ് ഭൂരിഭാഗം പേരും. നിലവിൽ പ്രാ ദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നീക്കങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പി.സി ജോർജ് എംഎൽഎ പറഞ്ഞു. 
കുടുംബ സംഗമം ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രാദേശിക പ്ര ശ്നങ്ങൾ വരെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുന്ന പ്രാദേശിക മാധ്യമ പ്ര വർത്തകരുടെ സേവനം സമൂഹത്തിന് വലിയ മുതൽക്കൂട്ടാണന്ന് അദ്ദേഹം പറഞ്ഞു. മീ ഡിയ സെന്റർ പ്രസിഡന്റ് അജീഷ് തേക്കിലക്കാട്ടിൽ അധ്യക്ഷത വഹിച്ചു. റാഞ്ചിയിൽ നടന്ന ദേശീയ ജൂണിയർ മീറ്റിൽ ലോഠങ് ജംപിൽ സ്വർണ മെഡൽ നേടിയ നിർമൽ സാബു വിനെ ജില്ലാ പഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ബ്ലോക്ക് പഞ്ചായ ത്ത് അംഗം പി എ ഷമീർ,പഞ്ചായത്ത് പ്രസിഡന്റുമാരായ,ഷക്കീല നസീർ,കെ.എസ് രാജു,മീഡിയ സെന്റർ സെക്രട്ടറി രതീഷ് മറ്റത്തിൽ,ട്രഷറർ അൻസർ ഇനാസർ എന്നിവർ സംസാരിച്ചു.തുടർന്ന് മീഡിയ സെന്റർ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ദൃശ്യപത്രമാധ്യമ പ്രവർത്തകരുടെ സംഘടനയായ മീഡിയ സെന്ററിന്റെ എട്ടാമത് വാർഷിക സമ്മേളനമാണ് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നത്.