എരുമേലി: ഭരണിക്കാവ് – മുണ്ടക്കയം നിര്‍ദിഷ്ട ദേശീയപാതയുടെ നിര്‍ മാണം ആരംഭിക്കുന്നു. കൊല്ലം ജില്ലയിലെ ഭരണിക്കാവിലാണ് നിര്‍ദിഷ്ട പാതയുടെ തുടക്കം. തുടര്‍ന്ന് അടൂര്‍ – പത്തനംതിട്ട – മണ്ണാറക്കുളഞ്ഞി വഴി പമ്പയ്ക്കടുത്ത് ളാഹ – പ്ലാപ്പളളി – കണമലയിലെത്തി എരുമേലി യിലൂടെ മുണ്ടക്കയത്ത് അവസാനിക്കുന്ന രീതിയിലാണ് പാതയുടെ നി ര്‍മാണം. പ്ലാപ്പളളിയില്‍ നിന്ന് പമ്പയിലേക്കും പാത നീട്ടിയിട്ടുണ്ട്. 116 കിലോമീറ്റര്‍ ആണ് ആകെ ദൈര്‍ഘ്യം. എരുമേലി ടൗണ്‍ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണമലയില്‍ നിന്നും മുക്കൂട്ടുതറ എംഇഎസ് കോ ളേജിന് സമീപം പ്രപ്പോസ് റോഡിലൂടെയാണ് പാത കടന്നുപോവുക. പ്രപ്പോസ് റോഡില്‍ പേരൂര്‍തോട് ഭാഗത്ത് നിന്നും മുണ്ടക്കയം റോഡില്‍ പ്രവേശിക്കുന്നതാണ് പാത.നിര്‍ദിഷ്ട ദേശീയപാതയുടെ നിര്‍മാണം ഉത്ഘാടനം ശനിയാഴ്ച രാവിലെ 10ന് കണമല പാലം ജംഗ്ഷനില്‍ ആന്റോ ആന്റണി എം.പി നിര്‍വഹി ച്ചു. യോഗത്തില്‍ പി.സി ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോ ക്ക് പഞ്ചായത്ത് ആശാ ജോയി, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശം പള്ളിക്കുടം, ഗ്രാമപഞ്ചായത്തംഗം പ്രകാശ് പുളിക്കന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പാത നിര്‍മാ ണത്തിന്റെ ഭാഗമായി കണ്ണിമലയില്‍ ബൈപാസ് റോഡ് നിര്‍മ്മിക്കും. വളവു കള്‍ നിവര്‍ത്തി പരമാവധി വീതിയില്‍ ബി.എം ആന്‍ഡ് ബി.സി ടാറിംഗ് നടത്തുന്നതി ന് കണമല -മുണ്ടക്കയം റൂട്ടില്‍ 20 കോടി രൂപ ചെല വിടും. പാതയിലെ വളവുകളും തിരിവുകളും ലഘൂകരിക്കലും അലൈ ന്‍മെന്റ്റ് നിര്‍ണയവും ഇതിന്റെ ഭാഗമായി നടത്തും. പത്തരമീറ്റര്‍ വീതി യിലാണ് ടാറിങ് നടത്തുന്നത്. ഇരുവശങ്ങളിലും ഒന്നരമീ റ്റര്‍ വീതം ടാറിം ഗ് ഭാഗം ഇരുചക്രവാഹനങ്ങള്‍ക്കായുണ്ടാകും.

തുടര്‍ന്നുളള ഭാഗങ്ങളില്‍ നടപ്പാതയ്ക്കും ഓടയ്ക്കും പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു മായാണ് . ഭാവിയില്‍ നാലുവരിപാതക്കായി സാധ്യത യൊരുക്കിയാണ് നിര്‍മാണം. പൂര്‍ണമായും കേന്ദ്ര ഫണ്ടില്‍ ദേശിയ പാ താ അതോറിറ്റിയാണ് നിര്‍മാണം നടത്തു ന്നത്. നിര്‍ദിഷ്ട പാത ദേശീയനില വാരത്തിലാക്കുന്നതിന് ഇന്ത്യന്‍ ഹൈവേ ഇന്‍സ്റ്റി റ്റിയൂഷന്‍ ഏജന്‍സി യാണ് പഠനം നടത്തിയത്. ദിണ്ടിഗല്‍ – കുമളി-പീരുമേട്-കാഞ്ഞിരപ്പളളി ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാത. ഭാവി യില്‍ നാലുവരിപാതയ്ക്ക് ഏറ്റെടുക്കാവുന്ന സ്ഥലങ്ങള്‍ സര്‍വ നമ്പര്‍ ഉള്‍പ്പടെ സ്ഥ ലങ്ങളുടെ മതിപ്പ് വിലയും, പാലങ്ങള്‍ വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനും സ്ഥല ങ്ങള്‍ ഏറ്റെടുക്കുന്നതിന് നല്‍കേണ്ട നഷ്ടപരിഹാരം നി ശ്ചയിക്കലും നാലുവരിപ്പാ തയുടെ നിര്‍മാണത്തിലുണ്ട്. ശബരിമല തീര്‍ ത്ഥാടകരുടെ യാത്രാ സൗകര്യം എളുപ്പ മാക്കാനാണ് നിര്‍ദിഷ്ട പാത ദേ ശീയപാതയാക്കി നവീകരിക്കാനും ഭാവിയില്‍ നാലു വരി പാതയാക്കാ നുമുദ്ദേശിക്കുന്നത്.