കാഴ്ച്ചക്കാരുടെ പ്രളയം കൂട്ടിക്കലിൽ ദുരിത ബാധിത മേഖലയിൽ .പൊറുതി മുട്ടി പോലിസ് ഒടുവിൽ ചെക്ക് പോയിൻ്റുകൾ സ്ഥപിച്ചു…
പ്രളയബാധിത മേഖലയിലെ കാഴ്ച്ച കാണാനും ,സെൽഫിയ്ക്കും കൂട്ടത്തോടെ ആളു കൾ എത്താൻ തുടങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, രോഗികളെ ആ ശുപത്രികളിൽ എത്തിക്കുന്നതിനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും ഏറെ തടസ്സ മാണ് സൃഷ്ടിച്ചത്.കൂട്ടത്തോടെ വിദൂര മേഖലയിൽ നിന്നു പോലും കാഴ്ച്ചകൾ കാണു ന്നതിനും ,ചിത്രം പകർത്തുന്നതിനും വാഹനകളിൽ എത്തുവാൻ തുടങ്ങിയതോ മണി കൂറോളാണ് മുണ്ടക്കയം ടൗൺ മുതൽ കൂട്ടിക്കൽ ടൗൺ വരെയുള്ള ഭാഗങ്ങളിൽ വാ ഹനഗതാഗതം നിലച്ചത്.
രോഗികളെ ആശുപത്രികളിൽ എത്തിക്കാനാവാത്ത വിധം റോഡിൽ തിരക്ക് അനുഭ പ്പെട്ടതോടെ നാന തുറകളിൽ നിന്നും വ്യാപക പരാതി ഉയർന്നു.ഇതിനെ തുടർന്ന് പോ ലിസ് മുണ്ടക്കയം കൂട്ടിക്കൽ പാതയിൽ പറത്താനം റോഡ് ജംഗ്ഷനിലും ,കൊക്കയാർ പഞ്ചായത്ത് അതിർത്തിയിലും ചെക്ക് പോയിൻ്റുകൾ സ്ഥാപിച്ച് ആവശ്യ വിഭാഗത്തെ മാത്രം കയറ്റി വിടുന്ന സംവിധാനം ഏർപ്പെടുത്തി.ഇതോടെ കൂടിക്കൽ മേഖലയിൽ അനുഭവപ്പെട്ടിരുന്ന തിരക്കിനും ശമനമായി. മൂന്ന് ദിവസങ്ങളായി ചപ്പാത്ത് മേഖലയി വാഹനം നിർത്തിയിട്ട് സെൽഫ് എടുക്കുന്നവരും, സോഷ്യൽ മീഡിയയിൻ ലൈവ് ചെയ്യുന്നവരുടെയുടെയും, മറ്റും കൊണ്ട് പ്രദേശം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരുടെ വരവ് കൊണ്ട് ഏറെ ദുരിതം അനുഭവിച്ചത് സന്നദ്ധ പ്രവർത്തകരായിരുന്നു. നിലവിൽ പ്രദേശത്ത് ജനസാന്നിദ്ധ്യം കുറഞ്ഞതോടെ പുനരധിവാസ പ്രവർത്തനളും വേഗത്തിലായി.