ഫാ. മാത്യു വടക്കേമുറിയുടെ സ്മരണ നിലനിറുത്തുന്നതിനായി   മലനാട് കാന്പ സില്‍ പുതിയതായി നിര്‍മിച്ച ഹണി യൂണിറ്റ് വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേ പറന്പില്‍ വെഞ്ചരിച്ച് ഫാ. മാത്യു വടക്കേമുറി സ്മാരകമെന്ന് പേര് നല്‍കി. കൂടാതെ നാലു വര്‍ഷം കൊണ്ട് 100 വീടുകള്‍ ഫാ. വടക്കേമുറിയുടെ സ്മരണയ്ക്കായി നിര്‍മി ക്കുകയും വീടിന്റെ താക്കോലുകള്‍ കൈമാറുകയും ചെയ്തു.

ഓരോ വര്‍ഷവും 25 വീടുകള്‍ വീതമാണ് നിര്‍മിച്ചു നല്‍കുന്നത്. മികച്ച കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. ഇതി ന്റെ വിതരണം അടുത്ത മാസം നടക്കും.അനുസ്മരണ ശുശ്രൂഷകളില്‍ സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയില്‍,  അസിസ്റ്റന്റ് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറന്പില്‍, മലനാട് കുടുംബാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.