കാഞ്ഞിരപ്പള്ളി: ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസവുമായി സാന്ത്വനം പുരുഷ സ്വാശ്രയസംഘം. ഇവരുടെ ഇടപെടലില്‍ പത്തേക്കര്‍, കൊടുവന്താ നം ടോപ്പ് പ്രദേശത്തെ നൂറിലേറെ വീടുകളിലാണ് കുടിവെളള ക്ഷാമത്തിന് ആശ്വാസം ലഭിക്കുന്നത്.

പാറക്കടവ്, പത്തേക്കര്‍, കൊടുവന്താനം ഭാഗങ്ങളില്‍ വെള്ളം സുലഭമായി ലഭിച്ചി രുന്ന മുഴുവന്‍ കിണറുകളും വറ്റിക്കഴിഞ്ഞു. ഇതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് വിദൂര സ്ഥലങ്ങളിലേക്ക് പോവേണ്ട അവസ്ഥയിലായി. ഇവര്‍ക്കി ടയില്‍ തന്നെ ജീവിക്കുന്ന സാന്ത്വനം പുരുഷ സ്വാശ്രയ സംഘാംഗങ്ങള്‍ ഇത് തിരിച്ച റിഞ്ഞ് കുടിവെള്ള വിതരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.സംഘത്തില്‍ 20 അംഗ ങ്ങളാണുള്ളത്.

വ്യത്യസ്ഥ തൊഴിലുകള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവര്‍ തങ്ങളുടെ വരുമാന ത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗവും തങ്ങ ളുടെ അധ്വാനവും ചുറ്റുവട്ടത്തുള്ളവര്‍ ക്കായി വിനിയോഗിക്കുന്നതിന് അയ്യായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നതിന് ഇവര്‍ക്ക് ആയിരത്തോളം രൂപയാണ് ചെലവാകുന്നത്.

ഒന്നിട വിട്ട ദിവസങ്ങളില്‍ കൊടുവന്താനം ടോപ്പിലും, എല്ലാ ദിവസവും പത്തേക്കര്‍ ഭാഗത്തും വെള്ളം വിതരണം ചെയ്തതോടെ ഇവര്‍ ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കുന്നതിന് നാട്ടുകാര്‍ തയാറായതായി സ്വാശ്രയ സംഘം ഭാരവാഹികള്‍ പറഞ്ഞു. splash 1altra scaning