Category: അപകടം

  • തീർഥാടക വാഹനം റോഡ് സൈഡിലെ കലിങ്കിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു

    തീർഥാടക വാഹനം റോഡ് സൈഡിലെ കലിങ്കിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. കുട്ടി കളടക്കം അഞ്ചു പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ പുന്നച്ചോ ട് ഭാഗത്ത് ഇന്നലെ പുലർച്ചെ 2.30ന് കർണാടകത്തിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക ഷിമോഗ പേപ്പർ ടൗൺ സ്വദേശിയായ പരമേശ് (35) ആണ് മരണമടഞ്ഞത്. പരിക്കേറ്റ കർണാടക ഷിമോഗ സ്വദേശികളായ പ്രമോദ് (26), ശ്രീനിവാസ് (31), ജനാർദ്ദൻ (31), പരമേശിന്‍റെ മക്കളായ പൂർണ്ണ ചന്ദ്ര(10) കാരുണ്യ (ഏഴ്) എന്നിവരെ…

  • കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപള്ളി മണ്ണാറക്കയം സ്വദേശി മരിച്ചു

    കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പൂണ്ണത്തിൽ നിവിൻ പ്രകാശ് (22) ആണ് മരിച്ചത്. കടു ത്തുരുത്തി കുറുപ്പുംതറക്ക് സമീപം വെളുപ്പിന് രണ്ടരയോട് കൂടിയായിരുന്നു അപക ടം. തണ്ണീർമുക്കത്തു പോയി തിരിച്ച് വരും വഴി നിവിൻ സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെളുപ്പിന് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ. മാതാവ് മിനി. സഹോദരിമാർ: നിമിഷ, നിജീഷ.

  • പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്

    പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകു ന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.00 മണിയോടെയാണ് അപകടം.കർണ്ണാടക ബാംഗ്ലൂർ സ്വ ദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ വാനാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാൻ കലുങ്കിൽ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു.12 യാത്ര ക്കാരാണ് വാഹത്തിലുണ്ടായിരുന്നത്.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേ ജി ൽ പ്രവേശിപ്പിച്ചു.ഒരാളുടെ കാലിൻ്റെ പരിക്ക് ഗുരുതരമാണ്.ഇയാളുടെ കാൽ പാദം അറ്റ…

  • ശബരിമല തീർത്ഥാടകരുടെ വാഹനം പോസ്റ്റിലിടിച്ചു അപകടം

    കോരുത്തോട് മടുക്ക പാറമടയ്ക്ക സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചാണ് വാഹനം നിന്നത് ആരുടെയും പരിക്ക് ഗുരുതരമല്ല.  

  • ബൈക്കിടിച്ച് ​ഗൃഹനാഥൻ മരിച്ചു

    റോഡ് മുറിച്ച് കടക്കുന്നതിന്റെ ബൈക്ക് ഇടിച്ച് ​ഗൃഹനാഥൻ മരിച്ചു. മുണ്ടക്കയം പ്ലാപ്പറമ്പിൽ പി.സി.മാത്യു (ബാബു,63) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടുകൂടിയായിരുന്നു അപകടം.  മുണ്ടക്കയം വരിക്കാനിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നത്തിനിടയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കത്തെ സ്വകാര്യാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം തിങ്കളാഴ്ച മുണ്ടക്കയം ഹോളിട്രിനിറ്റി സി എസ് ഐ പള്ളി സെമിത്തേരിയിൽ.

  • ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു

    കണ്ണിമല എസ് വളവിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ബൈക്കപകടത്തില്‍ à´ª രിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു. കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ മക ന്‍ നോബിള്‍ (17)ആണ് രാത്രി 11 മണിയോടെ മരിച്ചത്. അമ്മ സോളി തോമസ്. à´¸ ഹോദരന്‍ : ജോര്‍ജ് കുട്ടികാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ്.അപകടത്തില്‍ കണ്ണിമലയില്‍ മഞ്ഞളരുവി പാലയ്ക്കല്‍ ജോര്‍ജ് ജോസഫ് (വര്‍ക്കിച്ചന്റെ) മകന്‍ ജെഫിന്‍…

  • കണമല അട്ടിവളവിൽ കെ.എസ്.ആർ.à´Ÿà´¿.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

    എരുമേലി കണമല അട്ടിവളവിൽ കെ.എസ്.ആർ.à´Ÿà´¿.സി ബസും ലോറിയും കൂട്ടിയി ടിച്ച് അപകടം. ശബരി ദർശനം കഴിഞ്ഞ് തീർത്ഥാടകരുമായി കോട്ടയത്തേക്ക് വരുക യായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കെ.എസ്.ആർ.à´Ÿà´¿.സിയും കരിക്കുമായി പമ്പയി ലേക്ക് ഇറക്കം ഇറങ്ങി പോവുകയായിരുന്ന ലോറിയും തമ്മിലാണ് നേർക്ക് നേർ കൂട്ടി യിടിച്ചത്. ശബരിമലയി നിന്നും വന്ന ടൂറിസ്റ് ബസിൽ തട്ടിയ ശേഷണമാണ് ലോറി കെ.എസ്.ആർ.à´Ÿà´¿.സിയുമായി കൂട്ടിയിടിച്ചത്. 3 ഓളം തീർത്ഥാടകർക്ക് പരുക്കേറ്റു.കെ.എസ് ആർ à´Ÿà´¿ സി ഡ്രൈവർക്കും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.…

  • കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

    എരുമേലി കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനാ à´¯ യുവാവിന് ദാരുണാന്ത്യം.മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിനാ ണ് (17) മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നു പരിക്കേ റ്റു. ഇന്ന് വൈകിട്ട് 4 മണിയോടെ എരുമേലി റൂട്ടിൽ കണ്ണിമലയിൽ ആയിരുന്നു അപകടം. മഠംപഠി എസ് വളവിനും സ്കൂളിനും ഇടയിൽ ചെറിയ വളവിൽ വാഹനങ്ങൾ കൂട്ടിയി ടിക്കുകയായിരുന്നു. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോ വുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിലാണ്…

  • മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

    മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറി ലാ ണ് അപകടം നടന്നത്. തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത്. ഇറക്കത്തിൽ സ്കൂട്ടറിൻ്റെ നിയന്ത്രണം നഷട്ടപ്പെടുകയായിരുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേ ഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ.വാഹനമോടിച്ചിരുന്ന ബന്ധു രാഹു ലിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലെ വലിയ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. ഭർത്താവും മക്കളും വിദേശത്തായതിനാൽ വണ്ടൻപതാലിലെ ബന്ധു വീട്ടിലായിരുന്നു അശ്വതിയുടെ താമ സം.

  • കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു അപകടം

    ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ കയറി അപകടം. രാത്രി പന്ത്രണ്ടരയോടെ കൂടി ആയിരുന്നു അ പകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടി ഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരും കാഞ്ഞിരപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥ ലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.