ഹാരിസൺ മലയാളം ലിമിറ്റഡ് നിലപാട്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു

ഹാരിസൺ മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളവും മറ്റാനുകുല്യങ്ങളും തുടർച്ചയായി നിഷേധിക്കുന്ന മാനേജ്മെന്റ നിലപാട്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസി യേഷൻ (സി ഐ ടി യു ) നേത്യത്വത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് നിവേദനം നൽകി.
മുണ്ടക്കയം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ടിആർആൻഡ്ടി തൊഴിലാളി ചർച്ചക്ക് എത്തിയപ്പോഴാണ് യൂണിയൻ ഭാരവാഹികൾ ഇത് സംബന്ധിച്ച നിവേദനം ന ൽ കിയത്. ഹാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇ തു വരെ നൽകിട്ടില്ല.കൈകാശ് തൊഴിലാളികൾക്ക് നാലു മാസമായി ശമ്പളം കുടിശ്ശിക യാണ്. മെഡിക്കലും മറ്റ് ആനുകുല്യങ്ങളും നൽകുന്നില്ല.നിരവധി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ ഉണ്ട്.
സ്കുൾ തുറക്കുന്ന കാലമായിട്ടു പോലും കുട്ടികളെ സ്കൂളിൽ വിടാൻ വല്ലാതെ ബുദ്ധിമു ട്ടുന്ന ഘട്ടത്തിലാണ് മാനേജ്മെന്റിന്റെ തൊഴിലാളി വരുദ്ധ സമീപനം. ഈ വിഷയ ത്തിൽ ഇടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് എ സ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) നേതാക്കളായ കെ രാജേഷ് ,കെ എൻ സോമരാജൻ, പി കെ പ്രദീപ് എന്നിവരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്‌.നി വേദനം പരിശോധിച്ച മന്ത്രി ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട കോൺഫ്രൻസ് വിളി ച്ചു ചേർക്കുന്നതാണെന്ന് നേതാക്കളെ അറിയിച്ചു.