പ്രളയ ദുരിതാശ്വാസം : കണമലയിൽ താൽക്കാലിക ആശുപത്രി തുറക്കുന്നു

കണമല : ഒരു ഡോക്ടറും സ്റ്റാഫ്‌ നഴ്സും പ്രാഥമിക ചികിത്സയും ആയി കണമലയിൽ സർക്കാർ ആശുപത്രി ഒരു മാസത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രാവിലെ മുതൽ ഉച്ച വരെയാണ് സേവനം ലഭിക്കുക. അടുത്ത ദിവസം മുതൽ സേവനം ലഭ്യമായി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.

പ്രളയം മൂലം നാശങ്ങൾ നേരിട്ട പ്രദേശങ്ങളിൽ താത്കാലിക ആശുപത്രികൾ ആരംഭി ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കണമലയിൽ ആശുപത്രി തുറക്കുന്നത്. പമ്പാവാലി, കണമല, മൂലക്കയം, എഴുകുംമൺ, മൂക്കംപെട്ടി പ്രദേശങ്ങളി ലാണ് പ്രളയം വൻ നാശം സൃഷ്‌ടിച്ചത്‌. കെടുതികൾ മൂലം മലയോര പ്രദേശങ്ങളിൽ ജീവിതം കടുത്ത ദുരിതത്തിലാണ്.


by

Tags:

Comments

Leave a Reply