Category: നാട്ടുവിശേഷം

  • ജെജെ മര്‍ഫിയെ അനുസ്മരിച്ചു

    ജെജെ മര്‍ഫിയെ അനുസ്മരിച്ചു

    കൂട്ടിക്കല്‍: മര്‍ഫി സായിപ്പിന്റെ ശവകുടീരത്തില്‍ മെഴുകുതിരികൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും കുരുന്നുകള്‍ ജന്മദിനത്തില്‍ ആദരവ് പ്രകടിപ്പിച്ചു. കേരളത്തില്‍ റബര്‍ കൃഷിക്ക് തുടക്കം കുറിച്ച അയര്‍ലന്‍ഡുകാരനായ ജോണ്‍ ജോസഫ് മര്‍ഫിയുടെ 114–ാംജന്മദിനത്തിന്റെ ഭാഗമായാണ് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥികള്‍ ശവകുടീരത്തില്‍ എത്തിയത്. ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ജെജെ മര്‍ഫിയും റബര്‍ കൃഷിയും എന്ന പേരില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു. കാലം എത്രകടന്നാലും ജോണ്‍ ജോസഫ് മര്‍ഫിയെന്ന മര്‍ഫി സായിപ്പിനെ മറക്കാന്‍…

  • അവഗണന കാട് കയറി: ഉറുമ്പിക്കര കയറാനാകാതെ നാട്ടുകാര്‍.

    അവഗണന കാട് കയറി: ഉറുമ്പിക്കര കയറാനാകാതെ നാട്ടുകാര്‍.

    മുണ്ടക്കയം ഈസ്റ്റ്:    അധികാരികള്‍ കാട്ടുന്ന അവഗണയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ് കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയെന്ന ഗ്രാമം. വൃക്ഷ ലതാതികളാലും പടുകൂറ്റന്‍ മലകളാലും പ്രകൃതി സൗന്ദര്യത്തിലും സമ്പല്‍ സമൃദ്ധിയാണ് ഉറുമ്പിക്കര. എന്നാല്‍ ഇവിടെ ജീവിക്കുന്ന 100 കുടുംബങ്ങളുടെ ഗതി പറഞ്ഞറിയിക്കുന്നതിലുമപ്പുറത്താണ്. റോഡ്, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ടെലഫോണ്‍ തുടങ്ങി ഇവരുടെ ആവശ്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുട്ടിക്കലില്‍ നിന്നും വെംബ്ലി വഴി വടക്കേമല ഭാഗത്തൂടെ സഞ്ചരിച്ച് എട്ട് കിലോ മീറ്റര്‍ വന്‍കുഴികളും പാറകെട്ടുകളും നിറഞ്ഞ ദുര്‍ഗഡമായ പാതയിലൂടെ ജീപ്പോടിച്ച് വേണം…

  • കാഞ്ഞിരപ്പള്ളിയുടെ നയന മനോഹരമായ ആകാശ കാഴ്ച്ച

    കാഞ്ഞിരപ്പള്ളിയുടെ നയന മനോഹരമായ ആകാശ കാഴ്ച്ച

    കാഞ്ഞിരപ്പള്ളിയുടെ നയന മനോഹരമായ ആകാശ കാഴ്ച്ച.കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനു വേണ്ടി അജാസ്കാഞ്ഞിരപ്പളളി ചിത്രീകരിച്ചത്.

  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു.

    തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു.

    തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ തങ്കമണി സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ഥാടനത്തിന് ശേഷം മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഷൈന്‍, ബിനു, ബേബി, അജീഷ്, മോന്‍സി, ജസ്റ്റിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്നാണ് തമിഴ്‌നാട് പോലീസ് അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലു മണിയോടെയാണ്…

  • കൈക്കൂലി വാങ്ങുന്നതിനിടെ ആര്‍ à´¡à´¿ à´’ പിടിയില്‍

    കൈക്കൂലി വാങ്ങുന്നതിനിടെ ആര്‍ ഡി ഒ പിടിയില്‍

    കാഞ്ഞിരപ്പള്ളി: കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ മോഹനന്‍ പിള്ളയെ വിജിലന്‍സ് പിടികൂടി. ഇയാള്‍ കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശിയാണ് . നെല്ലാട് വീട്ടൂര്‍ വരിക്കളായില്‍ മാത്യു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഹനന്‍ പിള്ളയെ വിജിലന്‍സ് കുടുക്കിയത്. ഡിവൈഎസ്പി à´Žà´‚ എന്‍ രമേശിന്റെ നേതൃത്വത്തിവുള്ള പതിനഞ്ചോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് മാത്യൂവില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 50000 രൂപ സഹിതം ഓഫീസില്‍ നിന്നും മോഹനന്‍ പിള്ളയെ അറസ്റ്റ് ചെയ്തത് മാത്യു പണം നല്‍കി പുറത്തിറങ്ങിയ ഉടന്‍ മുറിയിലേക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍…

  • മഴ, പെരുമഴ… ആറുകള്‍ കരകവിഞ്ഞൊഴുകി

    മഴ, പെരുമഴ… ആറുകള്‍ കരകവിഞ്ഞൊഴുകി

    കാഞ്ഞിരപ്പള്ളി:രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ പ്രദേശത്തെ ആറുകളും തോടുകളും കരകവിഞ്ഞൊഴുകി. തോടുകളിലും മറ്റും കെട്ടിക്കിടന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോയത് ആശ്വാസമായി. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണേ്ടാടെ തുടങ്ങിയ മഴ വൈകുന്നേരവും ശമിച്ചില്ല. മുണ്ടക്കയത്ത് ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നലെ പുലര്‍ച്ചെ വരെയും പെയ്തു. തുടര്‍ന്ന് ഉച്ചയോടെ തുടങ്ങിയ പെരുമഴ വൈകുന്നേരത്തോടെയാണ് ശമിച്ചത്. മഴയോടൊപ്പം മിക്ക സ്ഥലങ്ങളിലും വലിയ കാറ്റും ഇടിമിന്നലും ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതിബന്ധവും നിലച്ചു. മലവെള്ളപ്പാച്ചിലില്‍ കല്ലും…

  • മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായി

    മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായി

    കാഞ്ഞിരപ്പള്ളി :മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, എസ്‌ഐ ഷിന്റോ പി. കുര്യന്‍ എന്നിവരും കോട്ടയം എസ്പിയുടെ ഷാഡോ പോലീസ് അംഗങ്ങളായ പി.വി. വര്‍ഗീസ്, à´Ž.à´Žà´‚. മാത്യു, സിബിച്ചന്‍ ജോസഫ്, അഭിലാഷ് കെ.എസ്. എന്നിവരും അര്‍ഹരായി. 2014ലെ ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡും മെഡിറ്റോറിയല്‍ സര്‍വീസ് പുരസ്‌കാരവും ഉള്‍പ്പെടെ നൂറിലേറെ പുരസ്‌കാരങ്ങള്‍ വി.യു. കുര്യാക്കോസിന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ വാഴത്തോട്ടം കുടുംബാംഗമായ വി.യു. കുര്യാക്കോസിന്റെ ഭാര്യ അധ്യാപികയായ ഷീബയാണ്. റിയ, കെവിന്‍ എന്നിവര്‍ മക്കളാണ്. ഷിന്റോ പി.…

  • ഇമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഇമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഇമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത്:ജില്ലാ പോലീസ് സൂപ്രണ്ട് നിങ്ങള്‍ അറിയുന്ന വ്യക്തികളോ/സംഘടനകളോ/സ്ഥാപനങ്ങളോ അയയ്ക്കുന്ന ഇമെയിലുകള്‍ മാത്രം തുറന്ന് വായിക്കുക. ഇമെയില്‍ അറ്റാച്ചുമെന്റുകള്‍ സ്കാന്‍ ചെയ്തതിനു ശേഷം തുറക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ അതില്‍ വൈറസ് ഉണ്ടായേക്കാം. നിങ്ങള്‍ക്ക് പരിചിതമല്ലാത്ത സ്രോതസില്‍ നിന്നുള്ള ഇമെയില്‍ തുറക്കണം എന്നുണ്ടെങ്കില്‍, ഈമെയിലില്‍ ഫോണ്‍ നമ്പരോ മേല്‍വിലാസമോ ലഭ്യമാണെങ്കില്‍ അത് പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രം ഇമെയില്‍ തുറക്കുക. കഴിയുമെങ്കില്‍ ഇമെയില്‍ ഫില്‍റ്ററിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്. സംശയം തോന്നുന്ന മെയിലുകള്‍ ഡിലീറ്റ്…

  • നാടിന്റ കണ്ണാടിക്കു തിരി തെളിഞ്ഞു

    നാടിന്റ കണ്ണാടിക്കു തിരി തെളിഞ്ഞു

    നാടിന്റ കണ്ണാടിക്കു തിരി തെളിഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ. വെബ്‌സൈറ്റിന്റെ  ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.  മുന്‍ എം.എല്‍..എ കെ.ജെ തോമസ് ഔദ്യോഗിക ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചു. ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം് പ്രസിഡന്റ് കെ.ജി.കണ്ണന്‍ ലോഗോ ഏറ്റു വാങ്ങി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത്പ്രസിണ്ടണ്ട് പി.എ ഷമീര്‍ അദ്ധ്വക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക്പ്രസിണ്ടണ്ട് ബി.ജയചന്ദ്രന്‍,റിപ്പോര്‍ട്ടര്‍ അന്‍സര്‍.ഇ.നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

  • നാള്‍ വഴിച്ചെപ്പുമായൊരു വോട്ടര്‍

    നാള്‍ വഴിച്ചെപ്പുമായൊരു വോട്ടര്‍

    കാഞ്ഞിരപ്പള്ളി:  ജയിച്ചവരും തോറ്റവരും, ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്ത വോട്ടര്‍മാരും അഞ്ചു വര്‍ഷം കൊണ്ട് പലതും മറന്നു. എന്നാല്‍ ഇതൊന്നും മറക്കാതെ, എല്ലാത്തിനും തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു വോട്ടറുണ്ട്. മറവിലാണ്ടുപോയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ നാള്‍വഴികള്‍ ഓരോന്നും ഇവിടെ ഭദ്രം.പലരും പലതും മറന്നെങ്കിലും എല്ലാത്തിന്റെയും തെളിവുകളും ചിത്ര ങ്ങളും ശേഖരിച്ചിരിക്കുകയാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയും à´Ž. എസ്. മുഹമ്മദ്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയതുമുതല്‍,പ്രചരണം,തിരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഭ വങ്ങള്‍,കാര്‍ട്ടൂണുകള്‍,പ്രാദേശിക രാഷ്ട്രീയ കൂട്ടുകെട്ടുകള്‍,വാര്‍ത്തയായ തന്ത്രങ്ങള്‍, പോളിങ്ങ് ദിവസം തുടങ്ങി ഫലപ്രഖ്യാപനത്തിനു ശേഷം…