യങ് ബീ കീപ്പേഴ്സ് മീറ്റിം​ഗിൽ പങ്കെടുത്തു എകെജെഎം സ്കൂൾ വിദ്യാർത്ഥി മിഷേൽ

2023 ജൂലൈ 3 മുതൽ 7 വരെ സ്ലൊവേനിയയിൽ വച്ച്  ഐ.എം.വൈ.ബി. നടത്തിയ പന്ത്രണ്ടാമത് ഇന്റർനാഷണൽ മീറ്റിം​ഗ് ഫോർ യങ് ബീ കീപ്പേഴ്സ് മീറ്റിം​ഗിൽ പങ്കെടു ത്ത എ.കെ.ജെ.എം. സ്കൂൾ വിദ്യാർത്ഥി മിഷേൽ എലിസബത്ത് ജോസ്.
ഏകദേശം മുപ്പതു രാജ്യങ്ങളിൽ നിന്നും തേനീച്ച വളർത്തൽ നടത്തുന്ന യുവതീ യുവാ ക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് ഇതിൽ പങ്കെടുത്ത ഏക വിദ്യാർത്ഥിയാണ് മിഷേൽ എലിസബത്ത് ജോസ്. ഇന്ത്യ ആദ്യമായാണ് ഈ പരി പാടിയിൽ പങ്കെടുക്കുന്നത്. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ പത്താം ക്ലാസ്സി ൽ പഠിക്കുന്ന മിഷേൽ പാലമ്പ്ര തണ്ണിപ്പാറ ഭവനത്തിൽ  ഭവനത്തിൽ ജോസ് ലൂയിസി ന്റെയും റിനോ ലാലി ജോസിന്റെയും മകളാണ്. എ.കെ.ജെ.എം. ഹൈസ്കൂൾ ബീഡി ൽ കൂടിയാണ് മിഷേൽ.
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു ബഹുമു ഖ പ്രതിഭയാണ് ഈ വിദ്യാർത്ഥി. ഈ വർഷം രാജസ്ഥാനിൽ വച്ചു നടന്ന സ്കൗട്ട് ആൻഡ് ​ഗൈഡ്സ് ജാംബൂരിയിൽ പങ്കെടുത്ത് ബസ്റ്റ് പാർട്ടിസിപ്പന്റ്  അവാർഡ് കരസ്ഥമാക്കിയി രുന്നു. നമ്മുടെ നാടിനും സ്കൂളിനും സഹവിദ്യാർത്ഥികൾക്കും അഭിമാനമായ മിഷേലി നെ  സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും പി.റ്റി.എ. യും അഭിനന്ദിച്ചു.

Posted

in

by