സഹോദരങ്ങള്‍ക്കൊപ്പം പമ്പയ്ക്ക് പോകുവാനായെത്തിയ യുവതിക്ക് നേ രെ പൊന്‍കുന്നത്ത് പ്രതിക്ഷേധം.ആഡ്രാ നെല്ലൂര്‍ സ്വദേശി ഷൈലജയ്ക്ക് (30) നേരെയാണ് കര്‍മ്മസമിതി ബിജെപി പ്രവര്‍ത്തകരുടെ പ്രതിക്ഷേധമു ണ്ടായത്.


ആന്ധ്രയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ പമ്പയിലേക്ക് സഹോദര ങ്ങള്‍ക്കൊപ്പം പോയ മുപ്പത് വയസുള്ള യുവതിക്ക് നേരെയാണ് പൊന്‍കു ന്നത്ത് പ്രതിക്ഷേധം ഉണ്ടായത്. കോട്ടയത്ത് നിന്നും യുവതി പമ്പയിലേയ്ക്ക് യാത്ര തിരിച്ചതായി അറിഞ്ഞയുടന്‍ തന്നെ ഇവരെ തടയുവാന്‍ പൊന്‍കുന്ന ത്ത് ബിജെപി കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു. പ്രതി ക്ഷേധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പി ച്ചിരുന്നു. യുവതിയും സഹോദരങ്ങളും സഞ്ചരിച്ചിരുന്ന ബസ് പൊന്‍കുന്ന ത്ത് എത്തിയതോടെ പ്രതിക്ഷേധക്കാര്‍ നാമജപവുമായി വാഹനം തടഞ്ഞു.തുടര്‍ന്ന് ബസില്‍ കയറിയ പ്രതിക്ഷേധക്കാരോട് എരുമേലി വരെ മാത്രമെ താന്‍ പോവുകയൊള്ളുവെന്ന് യുവതി അറിയിച്ചു.പോലീസ് അകമ്പടി യോടെ എരുമേലിയിലേക്ക് തിരിച്ചെങ്കിലും പ്രതിക്ഷേധം കണക്കിലെടുത്ത് കാഞ്ഞിരപ്പള്ളിയില്‍ വച്ച് യുവതിയെയും സഹോദരങ്ങളെയും ബസില്‍ നിന്നിറക്കി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെയും കര്‍മസമിതി ബി ജെപി പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായെത്തി. ടാക്‌സി വാഹനത്തില്‍ എ രുമേലിയിലേയ്ക്ക് യുവതിയെയും സഹോദരങ്ങളെയും കൊണ്ടു പോകു വാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പ്രതിക്ഷേധം ഭയന്ന് ഡ്രൈവര്‍ പി ന്മാറി.

പിന്നീട് പോലീസ് വാഹനത്തിലാണ് ഇവരെ എരുമേലി കെ റ്റി ഡി സി യി ല്‍ എത്തിച്ചത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി സഹോദരങ്ങള്‍ക്കൊപ്പം താന്‍ പമ്പയില്‍ എത്താറുണ്ടന്ന് യുവതി പറഞ്ഞു. കെട്ടുമായെത്തി മല ചവിട്ടുന്ന സഹോദരങ്ങള്‍ തിരിച്ച് വരും വരെ താന്‍ പമ്പയില്‍ തങ്ങുകയാണ് പതി വെന്നും പ്രതിക്ഷേധം കണക്കിലെടുത്ത് എരുമേലി വരെ മാത്ര മെ ഇക്കുറി താന്‍ പോവുകയൊള്ളുവെന്നും ഇവര്‍ പോലിസിനെ അറിയിച്ചു.