മണിമല: കുളത്തിങ്കൽ ക്ഷേത്രത്തിന് അടുത്തുള്ള വഴിയിൽ നിന്ന് ലഭിച്ച രണ്ട് പവൻ തൂ ക്കം വരുന്ന സ്വർണ്ണമാല വീട്ടമ്മക്ക് നൽകി മാതൃകയായിരിക്കുകയാണ് യുവമോർച്ച നി യോജകമണ്ഡലം പ്രസിഡന്റ്‌ മിഥുൻ മണിമല.  മണിമല പോലീസ് സ്റ്റേഷനിൽ വച്ചാണ്  മാല തിരികെ നൽകിയത്.  സ്വർണ്ണമാല ലഭിച്ച വിവിരം ഫേസ് ബുക്കിൽ പോസ്റ്റ് ചെ യ്താണ് മാലയുടെ ഉടമയെ വളരെ വേഗം കണ്ടു പിടിച്ചത്.