യൂത്ത്ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി കണ്ടൈൻമെന്റ്  സോണിൽ ഭഷ്യകിറ്റ് വിതരണം നടത്തി.
യൂത്ത് ഫ്രണ്ട് (എം )കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തി ൽ കണ്ടൈൻമെന്റ് സോൺ ആയ കണ്ടത്തിങ്കൽ കോളനിയിൽ ഉള്ള എല്ലാ കുടുംബ ങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം നടത്തി.വിതരണത്തിന്റെ ഉത്ഘാടനം നിയുക്ത ചീഫ് വിപ് ഡോ.എൻ ജയരാജ്‌ എം ൽ എ നിർവഹിച്ചു.നിയോജകമണ്ഡലം പ്രസിഡ ന്റ് ശ്രീകാന്ത് എസ്‌ ബാബു അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട്  സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ആൻഡ്രൂസ്,വാർഡ് മെമ്പർ കെ എ എബ്രഹാം,മണ്ഡലം പ്രസിഡ ന്റ് ഷാജി നല്ലെപറമ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  ഷാജി പാമ്പൂരി,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ രാഹുൽ ബി പിള്ള, റിച്ചു സുരേഷ്,ഫിനോ പുതുപ്പറമ്പിൽ, ഷിജോ കൊട്ടാരം, മോളികുട്ടി തോമസ്, ലിജോ കുന്നപ്പള്ളി,ഓ ടി തോമസ്,എന്നിവർ പങ്കെടുത്തു.