കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി  ഗവൺമെന്റിന്റെ തെറ്റായ നയങ്ങളിൽ  പ്രതിഷേധിച്ച് കൊണ്ട്  നിയമസഭയിലേക്ക് നടത്തിയ  നിയമസഭയി ലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ യാതൊരുവിധ  പ്രകോപനവുമില്ലാതെ പോലീസ് കടന്നുകയറി   യൂത്ത് കോൺഗ്രസ് നേതാവും  എം എൽ.എയുമായ  ഷാഫി പറമ്പിലിനേ യും  കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം എം അഭിജിത്തിനെയും അടക്കമുള്ള ആളുകളെ    മൃഗീയമായി മർദ്ദിച്ച പിണറായിയുടെ പോലീസിന്റെ  നടപടിയിൽ പ്രതിഷേധിച്ച്  ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.

എം.കെ ഷമീർ  അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബ് വെട്ടം  ബ്ലോക്ക്‌ സെക്രട്ടറി അബ്ദുൽ ഫത്താഹ്,കെ.എസ്‌.യു ജില്ലാ സെക്രട്ടറി കെഎൻ  നൈസാം, അൻവർഷാ കോനാട്ടുപറമ്പിൽ നിബു ഷൗക്കത്തു   ടി എസ്  നിസു  പി എം അജ്മൽ   നാദിർഷ കോനാട്ടുപറമ്പിൽ    വി യു നൗഷാദ്  ഇ എസ് സജി ഫൈസൽ മഠത്തിൽ  നജീബ് കാഞ്ഞിരപ്പള്ളി  പി എസ് ഹാഷിം ഫസിലി കോട്ടവാതുക്കൽ  ടിഹാന ബഷീർ   ശരത് മോൻ  കെ കെ  ഷാമോൻ  തുടങ്ങിയവർ പ്രസംഗിച്ചു