പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചും യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘രോഷാഗ്നി’ പ്രകടനം നടത്തി. പന്തം കൊളുത്തി കൊണ്ടുള്ള പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നൈയ്ഫ് ഫൈസി ഉദ്ഘാടനം ചെയ്തു.

പ്രൊഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസിഡൻ്റ് ഡോ. വിനു ജെ. ജോർജ്, യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം കമ്മിറ്റി പ്രെസിഡന്റ് സിറിൽ സൈമൺ, നേതാക്കളായ അജി ജബ്ബാർ, തോമസുകുട്ടി, ഷജീർ ഹുസ്സൈൻ, അനിൽ പി.കെ, റെ നീഷ്, ജോസി, അൽ ഷാഹിൻ, ജോസ് സേവ്യർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.