കോവിഡ് എന്ന മഹാമാരിയെ ഒരുമിച്ചു നേരിടാം എന്നു പറയുമ്പോഴും മറുപക്ഷത്തു  രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കായoങ്കുളത്ത്‌  സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാ ളിയായിരുന്ന യൂത്ത്കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈലിനെ വെട്ടികൊലപ്പെടു ത്താൻ ശ്രെമിച്ചതിൽ പ്രതിഷേധിച്ചും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യ പ്പെട്ടുകൊണ്ടും  യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി സി.ഐ ഓഫിസിനു മുന്നിൽ നടത്തിയ  പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫെമി മാത്യു ജില്ലാ ഭാരവാഹികളായ എം .കെ ഷമീർ, നൈഫ് ഫൈസി, നിബു ഷൗക്കത്ത്, മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്ക ൽ എന്നിവർ നേതൃത്വം നൽകി. പോലീസ് പ്രവർത്തകരെ  അറസ്റ്റ് ചെയ്തു നീക്കി.