യുഡിഎഫ് മാർച്ചിനിടെ കോട്ടയത്തെ സംഘർഷം, കാഞ്ഞിരപ്പള്ളിയിലെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി തെരച്ചിൽ…
കോട്ടയത്ത് കഴിഞ്ഞ ദിവസം യു ഡി എഫ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബ ന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. എം.കെ ഷമീർ, നിബു ഷൗക്കത്ത്, നൈഫ് ഫൈസി എന്നിവർക്ക് വേണ്ടിയാണ് പോലീസ് തെരച്ചിൽ നടത്തുന്നത്. മൂവരും ഒളിവിലാണന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ എം.കെ ഷമീറിൻ്റെ ഫോണാകട്ടെ സ്വിച്ചോഫാണ്. നേതാക്കളുടെ വീട്ടിലടക്കം പോലീസ് എത്തി പരിശോധന നടത്തിയതായാണ് സൂചന. സംഘർഷത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശികളാ യ മൂവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർ ക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.ഇതിൽ നിന്നാണ് സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്.സംഭവത്തിൽ കണ്ടാലറിയു ന്നവരുൾപ്പെടെ  85 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 6 പ്രതികൾ ഇതു വരെ പിടിയിലായിട്ടുണ്ട്.ഡി വൈ എസ് പി യ്ക്ക് അടക്കം പരുക്കേറ്റ സംഭവത്തിൽ യാ തൊരു വിട്ടുവീഴ്ചയ്ക്കുമില്ലന്ന നിലപാടിലാണ് പോലീസ്.അതുകൊണ്ട് തന്നെ പ്രതിക ളെ പിടികൂടാൻ ഊർജിത ശ്രമമാണ് നടത്തുന്നത്.