യൂത്ത് കെയറിന്റെ ഭാഗമായി  ഈസ്റ്റർ ദിനത്തിൽ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോ ൺഗ്രസ്‌ പ്രവർത്തകർ അഗതി മന്ദിരത്തിൽ  അഗതികൾക്കായി വിരുന്നൊരുക്കി.
യൂത്ത്കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എം.കെ ഷമീറിന്റെ നേതൃത്വത്തിലാണ്  കാ പ്പാട് ദേവമാതാ അതിഥി മന്ദിരത്തിൽ ഉച്ച ഭക്ഷണമൊരുക്കിയത്. പ്രവർത്തകർ തന്നെ ഫ്രൈറേസും ചിക്കനുമൊരുക്കി ഇവിടെ എത്തിക്കുകയായിരുന്നു.അഗതി മന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായി നൂറിലധികം ഭക്ഷണ പൊതികൾ ഒരുക്കി യാണ് പ്രവർത്തകർ വേറിട്ട കാഴ്ച്ച സമ്മാനിച്ചത്.
മുൻ യൂത്ത്കോൺഗ്രസ്‌ ഭാരവാഹികളായ രെഞ്ചു തോമസ്, സിബു ദേവസ്യ, കെ.എൻ നൈസാം, ഫൈസൽ മഠത്തിൽ, അൻവർ പുളിമൂട്ടിൽ,  പി.എസ് ഹാഷിം,  ഫസിലി തുട ങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.