മതനിരപേക്ഷത ഉയർത്തി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്നും വിജയിച്ച പി. സി ജോർജ് വർഗീയ കക്ഷിയെ കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായി എൻ.ഡി.എ മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേ ധിച്ചാണ് ജനപക്ഷത്തിൽ നിന്നും യുവജനപക്ഷത്തിൽ നിന്നും പ്രവർത്തകർ രാജി വെച്ച് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ചേർന്നത്.
യുവജനപക്ഷം നിയോജക മണ്ഡലം ഭാരവാഹികളടക്കമാണ് കോൺഗ്രസിൽ ചേർന്ന് പ്ര വർത്തിക്കുവാൻ തീരുമാനമെടുത്തത്. മുപ്പതോളം വരുന്ന പ്രവർത്തകരാണ് ജനപക്ഷം വിട്ട് കോൺഗ്രസിൽ പ്രവർത്തിക്കുവാൻ തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ കൂടു തൽ പ്രവർത്തകർ പാർട്ടി വിട്ട് വരുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഇവരെ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷമീറിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡ ലം പ്രസിഡന്റ് അജിമോൻ ജബ്ബാറിന്റെയും നേതൃത്തിലുള്ള കോൺഗ്രസിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാളണിയിച്ച സ്വീകരിച്ചു. തുടർന്ന് കോൺഗ്രസ് പാർട്ടിയി ലേക്ക് കടന്നു വന്നവരുമായി പാറത്തോട്ടിൽ റോഡ് ഷോയും സംഘടിപ്പിച്ചു.സിറിൽ സൈമൺ, സാദത്ത്, ജിയോ ജോർജ്ജ്, തോമസുകുട്ടി,അഫ്സൽ പി.എച്ച് ,ജോസ് സേവ്യർ, ടെഡി മൈക്കിൾ, റെനീഷ് പി.വി., വിച്ചു, നിഥുൻ, തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം വഹിച്ചു.