യൂത്ത് കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയർ പ്ര വർത്തനങ്ങളുടെ ഭാഗമായി വാഴൂർ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലേയും ആ ശാ വർക്കർമാർക്ക് സെൽഫ് ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു.ഡിജിറ്റൽ തെർമോ മീറ്റർ ,സാനിറ്റൈസർ, ബാൻഡ് എയ്ഡ്,സാനിറ്ററി പാഡ്, ഡിറ്റർജന്റ് പൗഡർ തുടങ്ങിയ വ അടങ്ങിയതാണ് കിറ്റുകൾ .
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: എസ് എം സേതുരാജിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബി ഫിലിപ്പ് കിറ്റുകൾ മെഡിക്കൽ ഓഫീസർ സ്മിത എം എസിനു കൈമാറി. ഡോക്ടർ ഗിരി, പഞ്ചായത്ത് മെമ്പർമാരായ സുബിൻ നെടുമ്പുറം, ജിബി പൊടിപ്പാറയ്ക്കൽ, അഭിലാഷ് എസ് ജസ്റ്റിൻ മാത്യു,സുനിഷ് പിജെ, ബെസെൽ,തോമസ് കോശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.