കാഞ്ഞിരപ്പള്ളി : ജനറല്‍ ആശുപത്രിയിലെ എക്സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനം മണ്ഡ ലകാലമായിട്ടും ഉച്ചവരെ പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് യുവജനപക്ഷം ആരോപിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് വരെ 24 മണിക്കൂറും പ്രവര്‍ ത്തിച്ചിരുന്ന എക്സ് റേ യൂണിറ്റാണിപ്പോള്‍ ഉച്ചവരെ പ്രവര്‍ത്തിക്കുന്നത്. ഇത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്നും യുവ ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡ ലം കമ്മറ്റി കുറ്റപ്പെടുത്തി.

അന്യസംസ്ഥാന അയ്യപ്പ ഭക്തന്മാരുള്‍പ്പെടെയുള്ള രോഗികളിപ്പോള്‍ കൊള്ള ഫീസ് നല്‍കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് എരുമേലി യില്‍ അപകടത്തില്‍പ്പെട്ട മല്ലികാര്‍ജ്ജുന (47 വയസ്സ് ) യെന്ന ആന്ധ്ര സ്വദേശിയെ കാഞ്ഞി രപ്പള്ളി ജനറല്‍ ആശുപത്രിയിലെ സര്‍ജ്ജന്‍ വിദഗ്ഗ്ദ്ധ പരിശോധന നടത്തിയ ശേഷം എക്സ് റേ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ എക്സ് റേ സംവിധാനം ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബില്‍ സേവനം തേടുകയും പണമടക്കാനില്ലാതെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകരാണ് സഹായത്തിനെത്തിയത്. 
വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് സമയക്രമം ചുരുക്കിയതെന്നാണ് അധികൃതര്‍ പറയു ന്നത്. എന്നാല്‍ നാലോളം ജീവനക്കാര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. അടിയന്തിരമാ യി എച്ച.എം.സി കമ്മറ്റി കൂടി ആവശ്യമായ ജീവനക്കാരെ നിയമിച്ച് എക്സ്റേ സംവി ധാനം മുഴുവന്‍ സമയം പുനരാരംഭിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരി പാടികള്‍ക്ക് രൂപം നല്‍കുമെന്ന് കേരളാ യുവ ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമ ണ്ഡലം കമ്മറ്റി അറിയിച്ചു. 
യുവജനപക്ഷം ജില്ലാ കണ്‍വീനര്‍ റിജോ വാളാന്തറ അധ്യക്ഷത വഹിച്ച യോഗം യുവജന പക്ഷം സംസ്ഥാന കണ്‍വീനര്‍ ആന്റണി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. റെനീഷ് ചൂണ്ട ച്ചേരി, പ്രവീണ്‍ രാമചന്ദ്രന്‍, ടോണി മണിമല, ദിലീപ് കൊണ്ടുപറമ്പില്‍ , ഷൈജു വെട്ടിക്കുന്നേല്‍ , ഷെഫിക് രാജ ,ബിനോയ് മാര്‍ട്ടിന്‍ , ബിജു പ്ലാക്കല്‍ , ജോഷിസ് ഡൊമിനിക് , പ്രശാന്ത് റ്റി , സിനോയി തോമസ്, ജോസഫ് വാഴൂര്‍,സൂരജ് ജി നായര്‍, എന്നിവര്‍ പ്രസംഗിച്ചു.