കാഞ്ഞിരപ്പള്ളി : കഴിഞ്ഞ  എഴു വർഷങ്ങളായി തുടരുന്ന പതിവ്  തെറ്റിക്കാതെ കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ച്ൽസ് കോളേജിലെ   വിദ്യാർഥികൾ ഇത്തവണയും  ബേത്‌ലഹേം ആശ്രമത്തിലെ അന്തേവാസി അന്തേവാസികൾക്കൊപ്പം  ക്രിസ്മസ് ആഘോഷിച്ചു .
സാന്താക്ലോസും  കരോൾഗാനവും ഡാൻസും മറ്റും  കുട്ടികൾ അവതരിപ്പിച്ചപ്പോൾ അന്തവാസികൾ സന്തോഷത്തോടെ അവർക്കൊപ്പം കൂടി .
പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയവും അധ്യാപകരും നേതൃത്വം നൽകി. കേക്കുകളും മധുരപലഹാരങ്ങളും അവർ അന്തേവാസികൾക്ക് സന്തോഷത്തോടെ പങ്കുവച്ചു .