മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മൂന്നാം തവണയാണ്  ലോകകപ്പ് കിരീടം അര്‍ജന്റീന നേടുന്നത്.. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

നിശ്ചിത സമയത്തിന് ശേഷം എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ ഓരോ ഗോളുകൾ അടിച്ച് സമാസമമായതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ എംബാപെ ഫ്രാൻസിനായി ആദ്യ ഗോൾ നേടിയെങ്കിലും തുടർന്ന് അവസരങ്ങൾ എടുത്തവർ പാഴാക്കിയതോടെ അർജൻ്റീന ജയിക്കുകയായിരുന്നു. അർജൻ്റീന നിരയിൽ എല്ലാം അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചു.

രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ് നടത്തിയിരുന്നു. തുടർന്ന്  എക്സ്ട്രാ ടൈമിൽ ഒരോ ഗോളുകൾ അടിച്ച് സമനിലയാവുകയായിരുന്നു.

ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്‌ക്കെതിരെ 80,81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമായി.ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും പിന്നാലെ രണ്ടാം ഗോൾ നേടിയും മരിയ കരുത്തുകാട്ടിയതോടെ ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിൽ.
ഖത്തർ ലോകകപ്പിൽ അഞ്ചാം പെനൽറ്റിയിൽനിന്ന് മെസ്സിയുടെ നാലാം ഗോളാണിത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാംഗോള്‍…

ആദ്യ പകുതിയിൽ അർജൻ്റീന മുന്നിൽ.അർജൻ്റീനക്കായി വല കുലുക്കി മെസ്സിയും ഡി മരിയയും.ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 2–0ന് മുന്നില്‍. 23–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസ്സി ഗോളടിച്ചത്. 36–ാ മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അർജന്റീനയുടെ രണ്ടാം ഗോള്‍ േനടി

ഗോൾവഴി: ഗ്രൗണ്ടിന്റെ ഇടതു ഭാഗത്തുനിന്ന് ജുലിയൻ അൽവാരസ് നൽകിയ പാസിൽ ഫ്രാൻസ് ബോക്സിലേക്ക് എയ്ഞ്ചൽ ഡി മരിയയുടെ മുന്നേറ്റം. പ്രതിരോധിക്കാൻ ശ്രമിച്ച ഡെംബലെയുടെ നീക്കം ഫൗളിൽ അവസാനിക്കുന്നു. ഡി മരിയ ഗ്രൗണ്ടിൽ വീണതോടെ പെനൽറ്റി അനുവദിച്ച് റഫറി. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു. അർജന്റീന മുന്നിൽ

ഡി മരിയയെ ഉള്‍പ്പെടുത്തി അര്‍ജന്റീയുടെ ആദ്യ ഇലവന്‍. മുന്നേറ്റത്തില്‍ മെസിയും ഡി മരിയയും അല്‍വാരസും. മധ്യനിരയില്‍ ഡി പോളും മകാലിസ്റ്ററും എന്‍സോയും. പ്രതിരോധത്തില്‍ മൊളീന, ഓട്ടമെന്‍ഡി, റൊമേറോ, അക്യൂന. ഗോള്‍ വലകാക്കുക എമിലിയാനോ മാര്‍ട്ടിനസ്.

ഫ്രഞ്ച് ഇലവന്‍. മുന്നേറ്റത്തില്‍ ഡെംബലെ, ജിറൂഡ്, എംബാപ്പെ. മധ്യനിരയില്‍ ചോമേനി, റാബിയോ, ഗ്രീസ്മാന്‍
പ്രതിരോധത്തില്‍ വരാനെ, ഉപമെക്കാനോ, കൂന്‍ഡെ, തിയോ ഹെര്‍ണാണ്ടസ്. ഗോള്‍ വലകാക്കാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ…