എരുമേലി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാ രെ എരുമേലിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചത് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെയാ ണെന്ന് ആക്ഷേപം.അതേസമയം മതിയായ സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്ന് എരുമേ ലി പോലീസ് പറയുന്നു.സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്ന് 350 ൽപരം പോ ലീസുകാരാണ് എരുമേലിയിൽ ഡ്യൂട്ടിക്കായി എത്തിയിരിക്കുന്നത്.ഇതിൽ120 പേർ വനിതാ പോലീസുകാരാണ്.
ഇവരിൽ 60 പേർ കഴിഞ്ഞയിടെ നിയമനം ലഭിച്ചവരാണ്.ശൗചാലയ ക്രമീകരണങ്ങ ളും വെള്ളത്തിന്‍റെ കുറവും ഏറെ ബുദ്ധിമുട്ടിക്കുന്നെന്ന് വനിതാ പോലീസുകാർ പറ യുന്നു.ഡ്യൂട്ടി ക്രമീകരണങ്ങൾ കൃത്യമായി ക്രമപ്പെടുത്തിയിട്ടില്ലന്നും പറയുന്നു.എരു മേലിയിലെ സ്വകാര്യ കോൺവെന്‍റിലും സ്കൂൾ കെട്ടിടത്തിലും പോലീസ് സ്റ്റേഷൻ പ രിസരത്തെ കെട്ടിടത്തിലുമാണ് വനിതകൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ത്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വസ്ത്രങ്ങൾ കഴുകുന്നതിനോ ഉണക്കുന്നതിനോ വേണ്ട സൗകര്യം ഇല്ല.ഭക്ഷണം പോ ലും കൃത്യമായ സമയങ്ങളിൽ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.സ്ത്രീ പ്രവേശനവു മായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യത്തിൽ വനിതകളെ നിയോഗിച്ചതിനാൽ ക്രമീക രണങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉണ്ട്.മുന്പ് ഇത്തരം ഡ്യൂട്ടി ചെയ്തു ള്ള പരിചയക്കുറവും വനിതാ പോലീസുകാരെ പ്രതിസന്ധിയിലാക്കുന്നു.എന്നാല്‍ വെള്ളത്തിന്‍റെ ക്ഷാമം രൂക്ഷമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും എസ്ഐ ശ്രീജിത്ത് പറഞ്ഞു