നാട്ടില്‍ കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാരുടെ പരാതി. തോട്ടമേഖ ലയാല്‍ വ്യാപിച്ച് കിടക്കുന്ന പ്രദേശത്തെ കൃഷി മുഴുവന്‍ പിഴുതെറിഞ്ഞാണ് കാട്ടിപ ന്നികള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നിര്‍മലാരം മഞ്ഞനാനിക്കല്‍ തോമച്ചന്റെ പറമ്പില്‍ വീട്ടാവിശ്യങ്ങള്‍ക്കായി നട്ട ചേമ്പ് കൃഷി കാട്ടുപന്നി നശിപ്പിച്ചിരുന്നു.

മേഖലയില്‍ ഇതിന് മുന്‍പും കാട്ട് പന്നിയിറങ്ങി കപ്പ, വാഴ കൃഷികള്‍ നശിപ്പിച്ചിരു ന്നതായി കര്‍ഷകര്‍ പറയുന്നു. ചോറ്റി, മാങ്ങാപ്പാറ, ഊരയ്ക്കനാട്, വെളിച്ചിയാനി, ചിറ്റടി തുടങ്ങിയ മേഖലകളിലാണ് കാട്ടുപന്നിയുടെ ശല്യമുള്ളത്.