കാട്ടുപോത്ത് കാടുകയറിയെന്ന വനംവകുപ്പിന്റെ വാദം പൊളിഞ്ഞു, കാട്ടുപോത്തി നെ വീണ്ടും ഇടക്കുന്നം പ്രദേശത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തി നെ ഇടക്കുന്നം പേഴക്കല്ല് ഭാഗത്താണ് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുട ർന്ന് വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് തവണ വെടിയുതിർത്ത് കാട്ടുപോത്തിനെ പ്ര ദേശത്തുനിന്ന് മാറ്റുന്നതിന് ശ്രമം നടത്തി.

പിന്നീട് ഡ്രോൺ ഉപയോഗിച്ച് പരിശോധന യും നടത്തി. വെള്ളനാടി എസ്റ്റേറ്റിൽനി ന്നും രണ്ട് കിലോമീറ്റർ അകലെയാണ് കാട്ടു പോത്ത് എത്തിനിന്നത്. എരുമേലി റേഞ്ച് ഓഫീസിന് കീഴിലെ 30 ഉദ്യോഗസ്ഥരും പി രുമേട് റാപിഡ് റെസ്‌പോൺസ് ടീമും സ്ഥ ലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന നടത്തു ന്നത്.

കാട്ടുപോത്ത് ഇടക്കുന്നത്ത് ജനവാസമേഖലയിൽ ഇറങ്ങിയിട്ട് 11 ദിവസംപിന്നിട്ടു. ക ഴിഞ്ഞ 28-ന് കിണറ്റിൽ വീണ കാട്ടിപോത്തിനെ പിടികൂടാതെ കയറ്റിവിട്ടതാണ് ഇപ്പോ ഴും നാട്ടിൽ അലയുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നാല് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ചാണകം, കാൽപ്പാട്, കിടക്കുന്ന സ്ഥലം എന്നിവ കണ്ടെ ത്തി ട്രാക്ക് പരിശോധന നടത്തിയാണ് കാടിനടുത്ത് വരെയെത്തിയെന്ന് വനം വകുപ്പ് അറിയിച്ചത്. എന്നാൽ വീണ്ടും ഇടക്കുന്നം പ്രദേശത്ത് വീണ്ടും കാട്ടുപോത്തിനെ ക ണ്ടെത്തിയതോടെ ഈ വാദവും പൊളിഞ്ഞു. പലതവണ കാട്ടിപോത്തിനെ പ്രദേശത്ത് കണ്ടിട്ട് വനംവകുപ്പിനെ അറിയിച്ചിട്ടും അധികൃതർ വിശ്വാസത്തിലെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.