പുലി,കാട്ടാന, കാട്ടുപന്നി കാട്ട് പോത്ത് എന്ന് വേണ്ട വന്യമൃഗശല്യതിൽപൊറുതിമുട്ടി യിരിക്കുകയാണ് കൊമ്പുകുത്തി, ചെന്നാപ്പാറ മേഖല. ശബരിമല വന അതിർത്തി പ്ര ദേശമായ ഇവിടെ നാട്ടുകാരുടെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് വന്യമൃ ഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നത്. കഴിഞ്ഞദിവസം ചെന്നാപ്പാറ ടോപ്പിൽ ടാപ്പിം ഗ് തൊഴിലാളി, പുലിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇതിന് പിന്നാലെയാണ് കൊമ്പുകുത്തി മടുക്ക പാതയോരത്ത് കഴിഞ്ഞദിവസം കാട്ടു പോത്തും പ്രത്യക്ഷപ്പെട്ടത്. ഓട്ടോറിക്ഷയിൽ മടുക്ക ഭാഗത്തേക്ക് വരികയായിരുന്ന ക ല്ലേപ്പള്ളി രതീഷ്, ഓട്ടോ ഡ്രൈവർ റോബിൻ എന്നിവരാണ് കാട്ടുപോത്തിനെ കണ്ടത്. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന്റെ വശത്ത് കാട്ടുപോത്തിനെകൂടി കാണപ്പെട്ടതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. 3 ദിവസം മുമ്പ് ചെന്നാപ്പാറ ടോപ്പി ൽ 12 അടി നീളമുള്ള ഭീമൻ രാജവെമ്പാലയും കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. കോരുത്തോട്,കൊമ്പുകുത്തി, ചെന്നാ പ്പാറ മേഖലയിലെല്ലാം കാട്ടാനശല്യം പതിവ് സംഭവമാണ്. കർഷകരുടെ കൃഷികൾ വ്യാപകമായണ് കാട്ടാനകൾ നശിപ്പിക്കുന്നത്. ആളുകൾ പടക്കം പൊട്ടിച്ചും ഒച്ചയു ണ്ടാ ക്കി മാണ് ആനകളെ കാട്ടിലേക്ക് തുരത്തുന്നത്.
കാട്ടുപന്നികൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. ഇവയെ ശുദ്ര ജീവിയായി പ്രഖ്യാപിക്കണ മെന്ന നിരവധിതവണ ആവശ്യം ഉയർന്നിട്ടും ഇതും നടപ്പായിട്ടില്ല. ഒരു വർഷം മുമ്പ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേ കിണറ്റിൽ കരടി വീണത സംഭവമുണ്ടായി. എസ്റ്റേറ്റ് മേഖലയും, കാർഷിക മേഖലയും ഒന്നിച്ചു കിടക്കുന്ന പ്രദേശത്തെ അധികാരി കൾ അവഗണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സോളാർ വേലികൾ സ്ഥാ പി ച്ചും, വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ പ്രജനനം ശാസ്ത്രീയമായി നിയന്ത്രിച്ചു ത ങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികൾ പറ യുന്നത്.