കോവിഡ് 19 ഭീതിയിൽ  അധ്യായനം തന്നെ നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ പുതിയ പാഠ്യ രീതിയുമായി പൊൻകുന്നം സെൻ്റ് ആൻ്റണീസ് കോളേജ്.വാട്സ് ആപ്പ് ,മെസഞ്ചർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പഠനം തുടരുകയാണ് ഇവിടെ.
കോവിഡ് 19 ഭീതിയിൽ ലോകമെങ്ങും ഭയന്നുനിൽക്കുകയും ജനങ്ങൾ വീടുകളിൽ ഒതു ങ്ങിക്കൂടുകയും കലാലയങ്ങളും, സ്ക്കൂളുകളും അടച്ചു പൂട്ടുകയും ചെയ്ത സാഹച ര്യത്തിൽ പുതിയ പാഠ്യ രീതിയുമായി ശ്രദ്ധയാകർക്ഷിക്കുകയാണ് പൊൻകുന്നം സെന്റ്  ആന്റണീസ് കോളേജ്. വാട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയ സമൂഹ്യ മാധ്യമങ്ങളുടെ സ ഹായത്തോടെ വിദ്യാർത്ഥികൾക്ക്  വീട്ടിലിരുന്ന് തന്നെ പഠനം തുടരാനുള്ള സാഹചര്യമാ ണ് ഇവർ ഒരുക്കിയിരിക്കുന്നത്.മാർച്ച്  31  വരെ ഇതിനായി  പ്രത്യേക ടൈംടേബിൾ ത ന്നെ ക്രമീകരിച്ചു കഴിഞ്ഞു.ഓരോ വിദ്യാർത്ഥികൾക്കും അവരവരുടെ വിഷയങ്ങൾ സം ബന്ധിച്ച ക്ലാസ് വീഡിയോയും, ഓഡിയോയും ആയി ചിത്രീകരിച്ച് അയച്ചു നൽകുകയാ ണ് ചെയ്യുന്നത്.
സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവരവരുടെ രക്ഷിതാക്കളുടെ മൊബൈ ലിലേക്ക് ക്ലാസുകൾ അയച്ചു നൽകും. കൂടാതെ ഈ മെയിലിലും നോട്ടുകൾ വിദ്യാർത്ഥി കൾക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു തുടങ്ങി.
ക്ലാസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഓരോ വിദ്യാർത്ഥിയും അതാതു ക്ലാസ്സ് ടീച്ചറിനെ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട് അതു വഴി അവരുടെ അറ്റൻഡൻസും ക്ലാസ്സ് അദ്ധ്യാപകർ രേഖപ്പെടുത്തിവയ്ക്കും..  പരീക്ഷാ  കാലഘട്ടം അടുത്തിരിക്കുന്നതിനാൽ മുൻപോട്ടുള്ള ക്ലാസുകൾ നഷ്ടപ്പെടുത്താതിരിക്കുക എന്ന ലക്ഷ്യമാണ് ഓൺലൈൻ പാഠ്യ പദ്ധതിക്ക് പിന്നിലുള്ളത്.