പനയമ്പാല മാമ്പതി ഇഞ്ചക്കുഴി നിവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പായ നാട്ടുവർത്തമാനം എന്ന സാമൂഹ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ്- 19നെ പ്രതിരോധിക്കുവാൻ പ്രദേശത്തെ എല്ലാ അംഗങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. ഗ്രൂപ്പ് അഡ്മിൻമാരായ ഫാ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ബാബു സി. ആർ, മനോജ് പൗലോസ്, ഷൈനു കെ ഏബ്ര ഹാം എന്നിവരുടെ ചിന്തയിൽ നിന്ന് രൂപപ്പെട്ടതും ഇവരുടെ നേതൃത്വത്തിലുമാണ് നാടി ന് പ്രയോജനകരമായ ഇത്തരമൊരു തീരുമാനം നടപ്പാക്കിയത്.
ഈ പ്രദേശത്തെ ഏകദേശം നൂറോളം വീടുകളിൽ മാസ്കുകൾ നേരിടെത്തിച്ചു. ഗ്രൂപ്പിലെ അംഗവും വാഴൂർ സെൻ്റ് ജോർജ് യു.പി സ്കൂൾ അധ്യാപികയുമായ മേരി മാത്യുവി ൻ്റെ മേൽനോട്ടത്തിൽ മറ്റ് അംഗങ്ങളായ ഗീത ഏബ്രഹാം, കൊച്ചുമോൾ ജോയി, ബീന ജോസ്, ആരണ്യ ബാബു എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തന ഫലമായിട്ടാണ് 350 ഓളം മാസ്കുകൾ ഒരാഴ്ച കൊണ്ട് നിർമ്മിച്ചത്. ഇതോടൊപ്പം കറുകച്ചാൽ കൃഷി ഭവ നിൽ നിന്നും ലഭ്യമായ പച്ചക്കറി വിത്തുകളും പ്രദേശവാസികൾക്ക് വിതരണം ചെയ്തു. മാസ്കുകളുടെ വിതരണ ഉദ്ഘാടനം ഡോ.എൻ ജയരാജ് എം.എൽ.എ പഞ്ചായത്തംഗം ബിന്ദു വിജയാനന്ദന് നൽകി നിർവ്വഹിച്ചു.
പച്ചക്കറി വിത്തുകളുടെ വിതരണം കറുകച്ചാൽ പഞ്ചായത്ത് പ്രസിഡൻ്റ് ബി.ബിജുകു മാർ ഉദ്ഘാടനം ചെയ്തു. അപായപ്പടി-മാമ്പതി റോഡിൻ്റെ ശോച്യാവസ്ഥ നേരിട്ട് മന സ്സിലാക്കിയ എം.എൽ.എ ഫണ്ട് അനുവദിച്ചത് നാട്ടുകാരുടെ ദീർഘകാലമായിയുണ്ടായി രുന്ന ആവശ്യത്തിന് പരിഹാരമായി.