കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലു​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന നി​ര​വ​ധി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ കോ​ട്ട​യം ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പി- ​ഹ​ണ്ട് എ​ന്ന് പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും 20 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ല​യി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ൾ വ​ഴി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ച നാ​ലു പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്‍റ​ർ​പോ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ല്ലും, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ പ​തി​വാ​യി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ട്സ ആ​പ്പ് ഗ്രൂ​പ്പു​ക​ൾ പോ​ലീ​സ് നി​രി​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​മാ​രും നി​രി​ക്ഷ​ണ​ത്തി​ലാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡു​ക​ൾ ഉ​ണ്ടാ​കും.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വ്, അ​ഡീ​ഷ​ണ​ൽ എ​സ്പി എ. ​ന​സീം, ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി ​സാ​ര​ഥി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നീ​ഷ് വി ​കോ​ര, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ നി​ർ​മ്മ​ൽ ബോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡു​ക​ൾ ന​ട​ക്കു​ന്ന​ത്.