ചിറക്കടവ് തെക്കേത്തുകവല യിൽ പൂച്ചയെ രക്ഷിക്കുന്നതിനിടെ സ്ത്രീ കിണറ്റിലേ ക്ക് വീണു. റിട്ട. ആയുർവേദ ഡോക്ടർ സുമതികുട്ടിയമ്മയാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. കിണറിന്റെ വക്കിലൂടെ നടന്ന പൂച്ച കാൽ വഴുതിയപ്പോൾ കിണറ്റിലേക്ക് വീഴാതിരിക്കാനായി പിടിച്ചപ്പോഴാണ് സുമതികു ട്ടിയമ്മ കിണറ്റിലേക്ക് വീണത്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും അതിനു മുൻപേ സു മതിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.ഇവർ പരിക്കുകളില്ലാതെ രക്ഷപെ ട്ടു.