പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവകലാശാല ഇന്റ ർ കോളേജിയേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ 246 പോയിന്റ് നേടി കാഞ്ഞിരപ്പ ള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി.4 സ്വർണം,1 വെ ള്ളി, 2 വെങ്കലമെഡലുകൾ നേടിയാണ് ഈ നേട്ടം.55 കിലോഗ്രാമിൽ അലെൻ കെ.ടോം,89 കിലോഗ്രാമിൽ അമൽ എബ്രഹാം,96കിലോഗ്രാമിൽ ജിബിൻ മാത്യു,102കിലോഗ്രാമിൽ അലെൻ സെബാസ്റ്റ്യൻ എന്നിവർക്കാണ് സ്വർണം.+109 കിലോഗ്രാം വിഭാഗത്തിൽ ലിബി ൻ ജേക്കബിനാണ് വെള്ളി.
73കിലോഗ്രാമിൽ രാഹുൽ പി. ആർ.,81കിലോഗ്രാം വിഭാഗത്തിൽ അലെൻ കെ. തോമസ് എന്നിവർ വെങ്കല മെഡലുകൾ നേടി. അമൽ എബ്രഹാം, അലെൻ സെബാസ്റ്റ്യൻ എന്നി വർ യഥാക്രമം 212,215 കിലോ ഭാരമുയർത്തി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.മിക ച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അമൽ എബ്രഹാം,അലെൻ സെബാസ്റ്റ്യൻ എന്നിവ ർ എം ജി സർവകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ്‌ സർവകലാശാല യിലാണ് ഈ വർഷത്തെ അന്തർ സർവകലാശാല മത്സരം. 227 പോയിന്റ് നേടി തൊടു പുഴ ന്യൂമാൻ കോളേജിനാണ് രണ്ടാം സ്‌ഥാനം 110പോയിന്റ് നേടിയ പാലാ സെന്റ് തോമസിനാണ് മൂന്നാം സ്‌ഥാനം.
വനിതാ വിഭാഗത്തിൽ കോളേജിലെ അഞ്ജലി കെ ആർ 49 കിലോ ഗ്രാമം വിഭാഗത്തിൽ  സ്വർണവും, 72 കിലോ ഗ്രാമം വിഭാഗത്തിൽ റോസമ്മ ജോസഫ് വെള്ളി മെഡലും നേടുകയുണ്ടായി. ഇത് രണ്ടാം തവണയാണ് കോളേജ് കിരീടം നേടുന്നത്. കായിക വിഭാഗം മേധാവി പ്രൊഫ.  പ്രവീൺ തര്യൻ, ശ്രീ. മനേഷ് ഈ. റ്റി. എന്നിവരയുടെ നേതൃത്വത്തിലായിരുന്നു ടീമിന്റെ പരിശീലനം. ചാംപ്യൻഷിപ് നേടിയ ടീമിനെയും നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകരെയും കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ, പി. റ്റി.എ എന്നിവർ  അനുമോദിച്ചു.