പൊൻകുന്നം:മേഖലയിൽ രണ്ടു ദിവസം കൊണ്ടു പെയ്തത് 18.2 സെന്റിമീറ്റർ മഴ ലഭിച്ചെങ്കിലും ചൂടിനൊരു കുറവുമില്ല. ഇന്നലെ 12 മണിക്ക് മേഖലയിൽ രേഖപ്പെടു ത്തിയ ചൂട് 32 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞത് 23 ഡിഗ്രിയും.മൂടികെട്ടിയ അന്തരീ ക്ഷത്തിൽ ആൾക്കാർ വിയർത്തു കുളിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ വലയു ന്ന ജനങ്ങൾക്ക് കൂനിന്മേൽ കരുവായി വൈദ്യുതി നിയന്ത്രണം ചൂടിന്റെ കാഠിന്യം കൂട്ടുന്നു. ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ പോലും കഴി യാത്തവിധം ഉഷ്ണം ഏറി.
ഉച്ചയാകുന്നതോടെ അന്തരീക്ഷം മേഘാവ‍ൃതമായി വൈകുന്നേരത്തോടെ ഇടിവെട്ടു മഴയാണ് രണ്ടു ദിവസമായി ലഭിക്കുന്നത്. ഈ മാസം ഇതേവരെ 21.86 സെന്റിമീറ്റർ മഴ ലഭിച്ചു. മഴതുടങ്ങിയതോടെ റോഡ് ടാറിങ് അടക്കമുള്ള ജോലികൾ തടസ്സപ്പെടുക യാണ്.