പൈപ്പ് ലൈൻ മുറിച്ച് നീക്കിയതോടെ കാഞ്ഞിരപ്പള്ളി പേട്ട വാർഡിലെ നൂറിലധികം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. പൊട്ടത്തോട്ടിലൂടെ വെള്ളം കൊണ്ടുപോകാനായി ഇട്ടിരുന്ന പൈപ്പ് ലൈനാണ് മോഷ്ടിക്കപ്പെട്ടത്.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപെട്ട പേട്ട വാർഡ് ജലവിതര സൊസൈറ്റിയുടെ ഭാഗമായ പൈപ്പ് ലൈനാണ് മോഷ്ടിക്കപ്പെട്ടത്., 2 ഇഞ്ച് വണ്ണം വരുന്ന എച്ച് ഡി പൈപ്പാണ് 20 മീറ്ററോളം നീളത്തിൽ മുറിച്ച് നീക്കിയത്. പൊട്ട തോട്ടിലൂടെ ഇട്ടിരുന്ന പൈപ്പ് മുറിച്ച് മാറ്റിയതോടെ പേട്ട വാർഡ് കുടിവെള്ള പദ്ധതിയുടെ ജലവിതരണം തന്നെ നിലച്ചിരിക്കുകയാണ്. നൂറിലധികം വരുന്ന കുടുംബൾക്ക് കുടിവെളളമെത്തിച്ചിരുന്നത് ഈ പദ്ധതി വഴിയായിരുന്നു. പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനാണ് മുറിച്ച് മോഷ്ടിക്കപ്പെട്ടത്.7 വർഷമായി പ്രവർത്തിക്കുന്ന പദ്ധതിയുടെ
ചിറ്റർ പുഴയോരത്തു സ്ഥിതി ചെയ്യുന്ന കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്ന പൈപ്പ് ലൈനുകളാണ് മുറിച്ച് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ
ഞായറാഴ്ചയായിരുന്നു  അവസാനം വെള്ളം പമ്പ് ചെയ്തിരുന്നത്.തുടർന്ന് ചൊവ്വാഴ്ച രാവിലെ വീണ്ടും  വെള്ളം പമ്പ് ചെയ്തപ്പോഴാണ് പൈപ്പുലൈനുകൾ മുറിച്ച് നീക്കിയത് അറിയുന്നത്.
പൊട്ടത്തോടിനോട് ചേർന്നുള്ള ബംഗ്ലാവുപറമ്പ് കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകളും നേരത്തെ മോഷ്ടിക്കപ്പെട്ടിരുന്നു.കഴിഞ്ഞ
കോവിഡ് കാലത്ത് 65,000 രൂപയോളം വിലയുള്ള മോട്ടർ ഉൾപ്പെടെയാണ് മോഷണം പോയത്. സ്ഥിരമായി പൈപ്പുലൈനുകൾ മോഷ്ടിക്കുന്നവരെ കണ്ടെത്താൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം