പൊൻകുന്നത്ത് കോടികൾ മുടക്കി സർക്കാർ മിനി സിവിൽ സ്റ്റേഷൻ  പണിതിട്ടും പ്രാഥ മികാവശ്യങ്ങൾക്ക് പോലും ജീവനക്കാർ തന്നെ വെള്ളം എത്തിയ്ക്കേണ്ട സ്ഥിതിയാണ്. സിവിൽ സ്റ്റേഷനിലെ മോട്ടർ പ്രവർത്തിക്കാത്തതാണ് ജലക്ഷാമത്തിൻ്റെ  പ്രധാന പ്ര ശ്നം.
2017 ൽ ആണ് പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഏകീകരിക്കാനായി 1 കോടി രൂപയോളം ചിലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ പണികഴി പ്പിച്ചത്. 4 നിലകളിലായി 9 ഓഫീസുകളുടെ  പ്രവർത്തനങ്ങൾക്കായിട്ടാണ് കെട്ടിടം നിർ മ്മിച്ചത്.അതുകൊണ്ട് തന്നെ ധാരാളം ആളുകൾ വിവിധ ഓഫീസ് ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നുണ്ട്. ഈ ആളുകൾക്കുൾപ്പെടെ പ്രാഥമിക ആവശ്യം നിറവേറ്റാൻ പോ ലും ഇവിടെ വെള്ളമില്ല. ശുചിമുറികൾ പലതും പൂട്ടിയിരിക്കുകയാണ്. പൂട്ടാത്ത ചിലത് പൊതുജനങ്ങൾ വെള്ളമില്ലാതെ ഉപയോഗിക്കുന്നത് മൂലം കഠിനമായ ദുർഗന്ധമാണ് സി വിൽ സ്റ്റേഷനിൽ.ജീവനക്കാർ തന്നെ വെള്ളം ചുമന്ന് കൊണ്ടുവന്ന്  എത്തിയ്ക്കേണ്ട സ്ഥിതിയാണ്.
സിവിൽ സ്റ്റേഷനിലെ മോട്ടർ പ്രവർത്തിക്കാത്തതാണ് ജലക്ഷാമത്തിൻ്റെ  പ്രധാന പ്രശ്ന മായി ചൂണ്ടിക്കാണിക്കുന്നത്. അന്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിട്ട് കൂടി മോട്ടോർ പ്രവർത്തിക്കാത്തത് കൊണ്ട് മഴക്കാലത്ത് പ്പോലും ഇവിടെ വെള്ളം കൃത്യമായി കിട്ടാറില്ല. സിവിൽ സ്റ്റേഷനി ൽ മഴവെള്ള സംഭരണിയും, കുഴൽ കിണറും ഉണ്ടായിട്ട് കൂടി മറ്റ് ജലശ്രോതസ്സുകളിൽ നി ന്ന് വേണം  2, 3 ദിവസം കൂടുമ്പോൾ  വെള്ളം ഇവിടെ എത്തിക്കാൻ. സിവിൽ സ്റ്റേഷനി ലെ ജലക്ഷാമം പരിഹരിക്കാൻ നന്നായി പ്രവർത്തിക്കുന്ന മോട്ടേർ സ്ഥാപിച്ചാൽ മതിയെ ന്നാണ് ജീവനക്കാരുടെയും, പൊതുജനങ്ങളുടെയുo അഭിപ്രായം.