എരുമേലി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പമ്പാവാലി ആറാട്ടുകയം EDC കുടിവെ ള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നകോണ്‍ഗ്രസ് പ്രാദേശി ക നേതാക്കള്‍ക്ക് എംഎല്‍എയുടെ സംരക്ഷണമെന്ന് പരാതി. വനംവകുപ്പിന് കീഴിലുള്ള എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2017 ലാണ് ആണ് ആറാട്ടുകയം കാപ്പിയില്‍ ചാക്കോദേവസ്യയുടെ പുരയിടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വനംവ കുപ്പ് വകുപ്പിന്റെ മുതല്‍മുടക്കില്‍ കുളം നിര്‍മ്മിച്ച് മോട്ടര്‍ സ്ഥാപിച്ച് കുടിവെള്ള പദ്ധ തി ആരംഭിച്ചത്.

ഇരുപതോളം കുടുംബങ്ങളുടെ രണ്ടാഴ്ച കാലത്തെ മനുഷ്യാധ്വാനവും,ഇക്കോ ഡെവല പ്‌മെന്റ് കമ്മിറ്റിയുടെ രണ്ടുലക്ഷം രൂപ മുതല്‍മുടക്കും കുളം നിര്‍മാണത്തിനു വേണ്ടി വന്നു. ആറാട്ടുകുളം ഭാഗത്ത് ഇത് ഗതാഗത സൗകര്യവും കുടിവെള്ള സൗകര്യവുമില്ലാ ത്ത ഇരുപതോളം സാധു കുടുംബങ്ങള്‍ക്കായി വനംവകുപ്പിന് പ്രത്യേക താല്‍പര്യപ്രകാ രം ആയിരുന്നു ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. എന്നാല്‍ കുളം നിലനില്‍ക്കുന്ന സ്ഥലം ഉട മയുടെ സ്ഥാപിത താല്പര്യത്തിന് ഇപ്പോള്‍ കുടിവെള്ളവിതരണം നിര്‍ത്തിവെച്ചിരിക്കു കയാണ്.പകരം കുടിവെള്ളപദ്ധതി യിലെ വെള്ളം സ്വന്തം കൃഷി സ്ഥലത്തേക്കും തൊട്ടടു ത്തുള്ള ബന്ധുവീടുകളിലേക്കും വഴിതിരിച്ചു വിട്ടിരിക്കുകയാണ് ഇയാള്‍.

കുടിവെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ന് കുളത്തില്‍ വെള്ളം ഉണ്ടോ എന്ന് അന്വേ ഷിക്കാനെത്തിയ സ്ത്രീകളെ സ്ഥല ഉടമയുടെ മകന്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. പ്രദേശവാ സികളും,കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായ രാജമ്മ ഏലിയാമ്മ എന്നീ രണ്ടു സ്ത്രീകള്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇതുസംബന്ധിച്ചുള്ള കേസ് എരുമേലി പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.ഇതിനെതിരെ നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം ഉടമയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും കുടിവെള്ളപദ്ധതി അവസാനിപ്പിക്കണമെന്ന് ഗുണഭോക്താക്കളുടെ ആവശ്യപ്പെടുകയുമായിരുന്നു. ലോക് ഡൗണ്‍ കാലത്ത് സ്വന്തമായി കുടിവെള്ളം എത്തിക്കാനുള്ള വരുമാനമോ നമോ അതിനുള്ള ഗതാഗത സൗകര്യം ഇല്ലാത്ത ഈ പാവപ്പെട്ട മനുഷ്യര്‍ എംഎല്‍എ യെ സമീപിച്ചപ്പോള്‍ സ്ഥല ഉടമയുടെ മകന്‍ എതിരായി നല്‍കിയ കേസ് പിന്‍വലിച്ചു വന്നാല്‍ ആലോചിക്കാം എന്നായിരുന്നു മറുപടി.
എംഎല്‍എയുടെ നീതിനിഷേധ സമീപനത്തിനെതിരെ പ്രദേശവാസികളായ നാട്ടുകാര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്.
CPIM കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായകെ. രാജേഷ് ഏരിയാ കമ്മറ്റി അംഗം,KC ജോര്‍ജ്ജുകുട്ടി, മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറി എംവി ഗിരീഷ് കുമാര്‍ , ലോക്കല്‍ കമ്മിറ്റി അംഗം സിബി കൊറ്റനെല്ലൂര്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാ രോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. കുടിവെള്ളം നിഷേധിക്കുന്നവരെ സംരക്ഷിക്കുന്ന എംഎല്‍എയുടെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും, ആറാട്ടുകയത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികളുമായി ഏതറ്റം വരെയും പോകുമെന്നും നേതാക്കള്‍ അറിയിച്ചു.