പൊൻകുന്നം കുഴൽ കിണറ്റിലെ മോട്ടർ കേടായതോടെ സിവിൽ സ്റ്റേഷനിൽ ജലവിതരണം വീണ്ടും മുടങ്ങി. ഒരാഴ്ചയായി വെള്ളമില്ലെന്ന് ജീവനക്കാർ. പ്രാഥമിക ആവശ്യത്തിനു ള്ള വെള്ളം ഒരു കുടത്തിന് 10 രൂപ നിരക്കിൽ വാങ്ങുകയാണിവർ. ശുചി മുറികൾ വൃ ത്തി ഹീനമായി മാറിയതോടെ കടുത്ത ദുർഗന്ധം വമിച്ചു തുടങ്ങി. ഇതോടെ ഇവ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്.

രാത്രിയിൽ സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ താമസിക്കുന്ന എക്സൈസ് ഓഫിസിലെ ജീവ നക്കാർ ആണ് വെള്ളം ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 7 ഓഫിസുകൾ ആണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. മോട്ടർ വാഹന വ കുപ്പ്, സബ് ട്രഷറി എന്നീ 2 ഓഫിസുകൾ ഇനി എത്താൻ ഉണ്ട്.

കുഴൽ കിണറിന്റെ അടി തട്ടിൽ വെള്ളത്തിൽ സ്ഥാപിച്ചിരിക്കുന്ന 5 എച്ച്പി മോട്ടർ കേടായതോടെ മുകളിലെടുത്ത് നന്നാക്കിയിരുന്നു. ഇത് വീണ്ടും കേടായി. കാരണം അറിയണമെങ്കിൽ മോട്ടർ വെള്യിലെടുക്കണം. ഇതിന് ഫണ്ടും അനുമതിയും വേണം. സാധാരണ നിലയിൽ വെള്ളം ഇല്ലാതെ വരിക, മോട്ടർ കൂടുതൽ സമയം പ്രവർത്തിക്കുക എന്നി കാരണങ്ങൾ കൊണ്ടു മാത്രമേ മോട്ടർ കേടാകാൻ സാധ്യത ഉള്ളൂ എന്നു പൊതുമരാമത്ത് അധികൃതർ പറയുന്നു