മുണ്ടക്കയം വട്ടക്കാവ് മരുതോലി വീട്ടിൽ സച്ചു ചാക്കോയാണ് പുഴയിൽ കുളിക്കുന്ന തിനിടെ അപകടപ്പെട്ട് മരിച്ചത്.ഇന്നലെ വൈകുന്നേരം മണിമലയാറ്റിൽ വള്ളക്കടവ് ഭാഗത്ത് കുളിക്കാൻ  ഇറങ്ങിയതാണ് .കുളിക്കുന്നതിനിടെ വെള്ളത്തിൽ സച്ചുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചലി ലാണ് സച്ചുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സച്ചുവിനെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.