കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിലാണ് വാട്ടർ അതോറിറ്റി കുഴി കുത്തി കളിക്കുന്നത്. കുരിശു കവലമുതൽ സുഖോദയ നഗർ റോഡിന് സമീപം വരെ ഏതാണ്ട് പതിനഞ്ചോളം കുഴികളാണ് റോഡിൽ കുഴിച്ചിരിക്കുന്നത്.
കരിമ്പുകയം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി യിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനുകൾ പൈപ്പ്‌ലൈനുകൾ പൊട്ടുമ്പോൾ നന്നാക്കാനായി കുഴിക്കുന്ന കുഴിക ളാണ് ഇതെല്ലാം. ഇതിൽ ചിലത് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ചിലത് പൊളിച്ചി ട്ട അതേ അവസ്ഥയിൽ തന്നെയാണ്.
മൂന്നുവർഷംമുമ്പ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്ത റോഡിലാണ് ഇങ്ങനെ വാ ട്ടർ അതോറിറ്റി കുഴി കുത്തി കളിക്കുന്നത്. ഈ ആഴ്ചതന്നെ അഞ്ചോളം ഇടങ്ങളിലാണ് ഇങ്ങനെയും വാട്ടർ അതോറിറ്റി കുഴിച്ചു മറിച്ചത്. ഇങ്ങനെ പോയാൽ വെള്ളവുമില്ല റോഡും ഇല്ല എന്ന അവസ്ഥയിൽ എത്തും എന്നാണ് നാട്ടുകാർ പറയുന്നത്.