മുണ്ടക്കയം ബൈപാസിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതായി പരാതി.ദൂര സ്ഥ ലങ്ങളിൽ നിന്നു പോലും ആളുകൾ മാലിന്യം തള്ളുന്നത്  ബൈപ്പാസിലാണന്നാണ് നാട്ടു കാരുടെ ആരോപണം.

മുണ്ടക്കയം ബൈപാസിലാണ് മലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നു. മുണ്ടക്കയം വെള്ളനാടി ജംഗഷനിൽ നിന്നും ബൈപാസിയ്ക്കേ കയറുന്ന ഭാഗത്താണ് പാതയോരത്ത് വ്യാപകമായി മാലിന്യ നിക്ഷേപം നടത്തിരിക്കുന്നത് .മുൻപ് മാലിന്യ നിക്ഷേത്തിനായി ഒരു ബിൻ സ്ഥാപിച്ചിരുന്നു. മാലിന്യ നിക്ഷേപകരുടെ എണ്ണം ഏറിയതോടെ ബിൻ നിറ ഞ്ഞ് മാലിന്യം പുറത്തേയ്ക്ക് തള്ളി തുടങ്ങി. ഇതിനിടയിൽ ബിൻ അവിടെ നിന്നും മാറ്റി യതോടെ മാലിന്യ ക്ഷേം ബിൻ സ്ഥാപിച്ചിരുന്ന സ്ഥലത്ത് തന്നെയായി. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർ ഇപ്പോൾ മാലിന്യം നിക്ഷേപം നടത്താനായി ബൈപാസ് പാതയാണ് യാത്രക്കായി തിരഞ്ഞെടുക്കുന്നത്.

വിജനമായ പ്രദേശമായതിനാൽ പകൽ സമയത്ത് വാഹനങ്ങളിൽ കൊണ്ട് മാലിന്യം നിബാധമാണ് തളരുന്നത്. വീട്ടുകളിലെയും ,വ്യാപര സ്ഥാപനങ്ങളിലേയും മാലിന്യം ഇപ്പോൾ പാതയിലേയ്ക്ക് നിരന്ന നിലയിലാണ്. മാലിന്യം  പക്ഷികളും ,കാക്കകളും സമീപ പ്രദേശങ്ങളിലേ ജലസ് ത്രോസുകളിൽ കൊണ്ട് ഇടുന്നതായും പ്രദേശവാസികൾ പരാതി പറയുന്നുണ്ട്.മഴ പെയ്യുമ്പോൾ മാലിന്യം ബൈപാസ് പാതയിലൂടെ ഒലിച്ച് മണിമലയാറിലേയ്ക്കാണ് പതിക്കുന്നത്