എരുമേലിഗ്രാമപഞ്ചായത്തിനെ ഏറെ നാളായി വലയ്ക്കുന്ന മാലിന്യ പ്രശ്നത്തിന്  ശാ സ്ത്രീയമായ പരിഹാരം കാണുന്നതിന് ഒന്നരക്കോടി രൂപയുടെ പദ്ധതികളുമായി എരു മേലി ഗ്രാമപഞ്ചായത്ത്.ഇതിനായി ഗ്രാമപഞ്ചായത്ത് 40 ലക്ഷം രൂപയും,ബ്ലോക്ക് പഞ്ചാ യത്ത് 25 ലക്ഷം രൂപയും, നിലവിൽ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക ജില്ലാ പഞ്ചാ യത്തിൽ നിന്നും പഞ്ചായത്ത് വകുപ്പിൽ നിന്നും ,വിവിധ സർക്കാർ ഏജൻസികളിൽ നിന്നും ലഭ്യമാകുന്നതാണ്.

ഈ പദ്ധതിയിലൂടെ കവുങ്ങുംകുഴിയിലെ പ്ലാന്റ് ആധുനികവൽക്കരിച്ച് മാലിന്യ സം സ്കരണത്തിന് നൂതന മെഷിനികളുടെ സഹായം ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെ വരുമാന ദായകമാക്കി മാറ്റുകയും ഒപ്പം ജൈവമാലിന്യത്തെ തുമ്പൂർമുഴി മോഡൽ സംവിധാനം ഉപയോഗിച്ച് ജൈവവളം ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതും ലക്ഷ്യം വെ ക്കുന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റികിനെ ഷെഡിംഗ് മെഷീനുകളുടെ സഹായത്താൽ പൊടിച്ച് ചാക്കുകളിൽ സംഭരിച്ച് കഴിഞ്ഞാൽ റോഡ് ടാറിങ്ങിന് “ക്ലീൻ കേരള “കമ്പ നി മുഖേന പൊതുമരാമത്ത് വകുപ്പും ദേശീയപാത സാങ്കേതിക വിഭാഗവും പഞ്ചായ ത്തിന് പണം നൽകി ഇവ വാങ്ങുകയും ചെയ്യും. ബെയിലി മെഷീനുകൾ ഉൾപ്പെടെയു ള്ള ആധുനിക മെഷീനുകളുടെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ഉൽപ്പെടെയുള്ള നല്ല യിനം പ്ലാസ്റ്റിക്കുകളെ അസംസ്കൃത വസ്തുക്കളായി മാറ്റുകയും ചെയ്യും. ഓർഗാനിക് വേ സ്റ്റ്, 20 പോസ്റ്റിംഗ് മെഷീൻ, വിൻഡ്രോം  കമ്പോസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉപ യോഗിച്ച് ജൈവവളം നിർമ്മിക്കുകയും ഹരിതകർമ്മ സേനാ മുഖേന മാർക്കറ്റിൽ വി ൽക്കാൻ സാധിക്കുകയും ചെയ്യും

ഇതോടൊപ്പം തുമ്പൂർമുഴിയിലെ രണ്ടേക്കർ സ്ഥലത്ത് കുടുംബശ്രീ തൊഴിലുറപ്പ് പദ്ധ തിയുടെ സഹായത്തോടെ ഹരിത കർമ്മ സേന യുടെ മേൽനോട്ടത്തിൽ ജൈവകൃഷി ആരംഭിക്കുന്നതാണ്.കവുങ്ങുംകുഴിയിലെ  ആധുനിക അറവുശാല സ്മശാനം മറ്റു കെ ട്ടിടങ്ങൾ എന്നിവയിൽ ആധുനിക സോളാർ പാനൽ സ്ഥാപിക്കുകയും കെഎസ്ഇബി മായി ധാരണാപത്രം ഒപ്പുവെച്ച് വൈദ്യുതി കെഎസ്ഇബിക്ക് നൽകുവാനും ആലോച നയുണ്ട്.ഇതിനായി 50 ലക്ഷം രൂപ പഞ്ചായത്ത് വകുപ്പിൽ നിന്നും ലഭിക്കുന്നതാണ്.ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ  ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ചെലവ് പഞ്ചായത്ത് ലാഭിക്കാൻ കഴിയും.

സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്തിലെ 23 വാർഡുകളിലെയും ഹരിത കർമ്മ സേന പ്രവർത്തകർ പ്രവർത്തനസജ്ജരായി   കഴിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളെയും തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യം ഇവർ നേരിട്ട ശേഖരിക്കുകയും അത് പ്ലാൻറ് എത്തിക്കുകയും ചെയ്യുന്നതിലൂടെ പഞ്ചായത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ മുഴുവൻ പാഴ്‌വസ്തുക്കളും അജൈവ മാലിന്യങ്ങളും പൊതുനിരത്തുകളിൽ നിന്നും ഇല്ലാതാവുകയും ചെയ്യും. അതുവഴി എരുമേലി വൃത്തിയുള്ള ഒരു പ്രദേശമായി മാറുന്നതിനും ഇത് വഴിയൊരുക്കും. ഇതിനായി ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്നും 50 രൂപയും സ്ഥാപനങ്ങളിൽ നിന്നും 100 രൂപ മുതൽ 300 രൂപ വരെയും ലഭിക്കുന്നതാണ്.