കാഞ്ഞിരപ്പള്ളി: റോഡിലേക്ക് വീണ്ടും മാലിന്യം തള്ളിയതിന് കടയുടമയ്ക്ക് 5000 രൂപ പിഴ. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ എംഎജെ ഫ്രൂട്സ് ആൻഡ് കൂൾബാർ നടത്തുന്ന ബ്ലംഗ്ലാവുപറന്പിൽ അനസിനാണ് പഞ്ചായത്ത് അധീകൃതർ പിഴനോട്ടീസ് നൽകിയത്. ക ഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴയിലാണ് കടയുടമ കടയിലിരുന്ന മാലിന്യങ്ങൾ മഴവെള്ളത്തിൽ റോഡിലേക്ക് തള്ളിയത്.ഇത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുകയും തുടർന്ന് പഞ്ചായത്ത് അധീകൃതരും ഹരിത കേരള മിഷനും ചേർന്ന് നടപടി സ്വീകരിക്കു കയായിരുന്നു.

ചിറ്റാർപുഴയിലേക്ക് മാലിന്യം തള്ളിയതിന് കാഞ്ഞിരപ്പള്ളിയിലെ കെആർ ബേക്കറി യ്ക്കും പച്ചക്കറി കടയ്ക്കുമാണ് ഇതിനു മുന്പ് പിഴ നൽകിയത്. ചിറ്റാർപുഴയിലേക്ക് മലിനജലം ഒഴുക്കിയതിനെതിരെ ക്യൂൻസ് ഹോട്ടലിന് സ്റ്റോപ്പ് മൊമ്മോയും നൽകിയിരു ന്നു. മാസങ്ങൾക്ക് മുന്പാണ് ചിറ്റാർപുഴയിലെ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചത്. ഇ തിനുശേഷം പലതവണ പുഴയിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ നോട്ടീസും പിഴശി ക്ഷയും നൽകിയിരുന്നു.

എന്നിട്ടും ചിറ്റാർപുഴയിലേക്ക് വൻതോതിലാണ് പച്ചക്കറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചിരിക്കുന്നത്. പഞ്ചായത്ത് അധീകൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടും മാലിന്യം തള്ളലിന് ഒരു കുറവുമുണ്ടായിട്ടില്ല.