കാഞ്ഞിരപ്പളളി:ആളൊഴിഞ്ഞ റോഡരുകിൽ മാലിന്യങ്ങൾ തള്ളുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി.കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡരുകിലെ ആൾ താ മസമില്ലാത്ത പുരയിടങ്ങളിലും,ആളൊഴിഞ്ഞ പാതയോരത്തുമാണ് മാലിന്യങ്ങൾ തള്ളു ന്നത് പതിവായത്.മാനിടംകുഴി പാലം മുതൽ തമ്പലക്കാട് വരെയുള്ള ഭാഗത്താണ് അടു ക്കള മാലിന്യങ്ങൾ മുതൽ അറവ് ശാലയിലെ അവശിഷ്ടങ്ങൾ വരെ തള്ളിയിരിക്കുന്നത്. വീടുകൾ,ഹോട്ടലുകൾ,കേറ്ററിങ് സ്ഥാപനങ്ങൾ,പച്ചക്കറി,മൽസ്യവ്യാപാര സ്ഥാപനങ്ങ ൾ എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും റോഡരുകിൽ പതിവു കാഴ്ചയാണ്.തിരക്കൊഴിഞ്ഞ സമയങ്ങളിലും, രാത്രിയിലും വാഹനങ്ങളിൽ കൊണ്ടുവന്ന് വലിച്ചെറി യുന്നതിനാൽ ഇവ ചിതറി കിടക്കുകയാണ്.ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാ ണെന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും മാനിക്കാതെയാണ് ഇവിടെ മാലിന്യങ്ങൾ ഇടുന്നത്.അസഹിനീയമായ ദുർഗന്ധവും നാട്ടുകാർക്കും നാട്ടുകാ ർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.മാലിന്യങ്ങൾ പക്ഷികൾ എടുത്ത് സമീപത്തെ കിണ റുകളിൽ ഇടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മറ്റു സ്ഥലങ്ങളിൽ നിന്നും രാത്രി സ മയങ്ങളിൽ ചാക്കിലും പ്ളാസ്റ്റിക് കൂടുകളിലും കെട്ടിയാണ് ഇവിടെ മാലിന്യങ്ങൾ ത ള്ളുന്നത്.