കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചാ യത്ത്. ഹെൽപ്പ് ഡെസ്ക്കും വാർ റൂമും തുറന്നതിന് പിന്നാലെ കമ്മ്യൂണിറ്റി കിച്ചൻ്റെ യും പ്രവർത്തനം ആരംഭിച്ചു.
കോവിഡിൻ്റെ മൂന്നാം തരംഗത്തിൽ പകച്ചു നിൽക്കുകയാണ് നാടെങ്ങും. ഇതിനിടെ യാണ് കോവിഡ് വ്യാപനത്തിന് തടയിടാനും കോവിഡ് രോഗികൾക്ക് ആശ്വാസ മെ ത്തിക്കാനും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നടപടികൾ തുടങ്ങിയത്.ഹെൽപ്പ് ഡെ സ്ക്കും വാർ റൂമും തുറന്നതിന് പിന്നാലെ കമ്മ്യൂണിറ്റി കിച്ചൻ്റെയും പ്രവർത്തനവും പഞ്ചായത്തിൽ ആരംഭിച്ചു.ജനകീയ ഹോട്ടലിനോടനുബന്ധിച്ചാണ് കമ്മ്യൂണിറ്റി കി ച്ചൻ്റെ പ്രവർത്തനം.കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം പിടിപെടുന്ന സാ ഹചര്യമുണ്ടായാൽ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സൗജന്യമായി ഭക്ഷണമെത്തിക്കും. കൂടാതെ ഭക്ഷണം ആവശ്യമുള്ള കോവിഡ് രോഗികൾക്കും ഇതെത്തിച്ച് നൽകുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിആർ അൻഷാദ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി യ്ക്ക് ഭക്ഷണ പൊതി നൽകി കമ്മ്യൂണിറ്റി കിച്ചൻ്റ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് റോസമ്മ തോമസ്, സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, പഞ്ചാ യത്തംഗങ്ങളായ  പി എ ഷമീർ, മഞ്ജു മാത്യു, സുമി ഇസ്മായിൽ, സജിൻ വട്ടപ്പളളി, കെ.ബി രാജൻ എന്നിവർ പങ്കെടുത്തു.മൂന്നാം ഘട്ട വ്യാപനത്തിന് തടയിടാൻ പഞ്ചാ യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരെയും മെഡിക്കൽ ഓഫീസ ർമാരെയും പങ്കെടുപ്പിച്ച് കോർ കമ്മറ്റി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരു ത്തിയിട്ടുണ്ട്. വാർഡുതല ജാഗ്രത സമിതികൾ നടന്നുവരികയാണ്.. രോഗികളെ ആ ശുപത്രിയിലെത്തിക്കാൻ മൂന്ന് ആംബുലൻസുകൾ സജ്ഞമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശാവർക്കർമാരുടെ അടക്കം യോഗം ചേർന്നു കഴി ഞ്ഞതായും കെ.ആർ തങ്കപ്പൻ പറഞ്ഞു.
ആശാ വർക്കർമാരും, വാർഡുതല ജാഗ്രത സമിതിയംഗങ്ങളും കുടുംബശ്രീ സഹായ ത്തോടെ പഞ്ചായത്തിലെ ആകെകോവിഡ് രോഗികളുടെ എണ്ണം കണ്ടെത്താൻ ശ്രമം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.രോഗ വ്യാപനത്തെ പറ്റി ബോധ വ ൽക്കരിക്കാൻ വാഹനത്തിൽ അനൗൺസ്മെൻ്റ് നടത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.