ആരോഗ്യ മേളയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് എരുമേലി പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ജീവിത ശൈലി രോഗനിയന്ത്രണത്തിന്റെ പ്രചാര ണാർത്ഥം നടത്ത മൽസരം സംഘടിപ്പിച്ചു. എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ്‌  തങ്കമ്മ ജോർജ്കുട്ടിനടത്ത മത്സരത്തിൽ പങ്കെടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി സജിപങ്കെടുത്തു.  മത്സരത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ആർ ഷാജിമോൻ , പബ്ലിക് ഹെൽത്ത്‌ നഴ്സ്  സുമാദേവി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ, ആശാ പ്രവർ ത്തകർ എന്നിവർ പങ്കെടുത്തു.