ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പരാജയപെട്ടുവെങ്കിലും തെര ഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനം നിറവേറ്റി.പാറത്തോട് പഞ്ചായത്ത് എട്ടാം വാ ർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച സമീനാ ഷമീം വോട്ടർമാരെ  കാണുമ്പോൾ മുട്ടത്തു ശേരി ജംഗ്‌ഷനിൽ ഒരു വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സ്ഥാനാർത്ഥി പരാജയപ്പെട്ടു വെങ്കിലും സി പി ഐ എം ഇടക്കുന്നo പള്ളിമുക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു. അകാലത്തിൽ മരണത്തിന് കീഴടങ്ങിയേ ജ്യോതിസ് ജോസഫ് കൊണ്ടാട്ടുകുേന്നേലിന്റെ ഓർമ്മയ്ക്കക്കായിട്ടാണ് ഇത് നിർമ്മിച്ചത്. എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും സി പി ഐ എം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ: പി ഷാന വാസ് ഇത് ഉൽഘാടനം ചെയ്തു. പാറ ത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ . ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, മാർട്ടിൻ തോമസ്, ഷെമീർ അസീസ് , സമീന ഷമീം എന്നിവർ സംസാരിച്ചു.