എം ജി സർവകലാശാല  ഇന്റർ കോളേജിയറ്റ് പുരു-വനിതാ പവർ  ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പ്‌ 28,29 തീയതികളിൽ കാഞ്ഞിരപ്പള്ളി സെൻറ്‌ ഡൊമിനിക്സ് കോളേജിൽ  നടക്കും. സർവകലാശാലയോട്  അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ നിന്നായി ഇരുനുറോളം  പുരു-വനിതാ താരങ്ങൾ മൽസരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ആദ്യദിനം വനിതാ വിഭാഗം മത്സരങ്ങളും രണ്ടാം ദിനം പുരുഷ വിഭാഗം മത്സരങ്ങളുമാ ണ് നടക്കുന്നത് .കാലിക്കട്ട് സർവ്വകലാശാലയിൽ നടക്കുന്ന  അന്തർ സർവ്വകലാശാല മത്സ രത്തിനുള്ള  എം ജി സർവ്വകലാശാല ടീമിനെ ഈ മത്സരത്തിൽ നിന്നും  തിരഞ്ഞെടുക്കും. വനിതാ വിഭാഗത്തിൽ 8  ശരീര ഭാരവിഭാഗത്തിലും പുരുഷ വിഭാഗത്തിൽ 7  ശരീര ഭാര വിഭാഗത്തിലും മത്സരങ്ങൾ നടക്കും .എം ജി സർവ്വകലാശാലയുടെ ഈ വർഷത്തെ സ്ട്രോങ്ങ് വുമൺ ,സ്ട്രോങ്ങ് മെനിനെയും ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും .

വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ്‌ കോളേജ് ഓഡിറ്റോറിയത്തിൽ  തിങ്കളാഴ്ച രാവിലെ പ ത്തിന് കോളേജ് പ്രിൻസിപ്പൽ റെവ ഫാ ഡോ ജെയിംസ് ഫിലിപ്പിന്റെ   അധ്യക്ഷതയിൽ  ചേരുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റോഷൻ തോ മസ്  ഉദ്ഘാടനം നിർവ്വഹിക്കും.ചൊവ്വാഴ്ച നടക്കുന്ന പുരുഷ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം  കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ സാജു ജോസഫ് നിർവഹിക്കുന്ന താണ്‌ .കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ .ജോജോ ജോർജ് ,കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീൺ തര്യൻ ,കോളേജ് യൂണിയൻ ചെയർപേഴ്സൺ കുമാരി അൻസാ അൻ സാരി ,സ്പോർട്സ് സെക്രട്ടറി ധനൂപ് വർഗീസ് എന്നിവർ പ്രസംഗിക്കും .